നാലംഗ കുടുംബം വിഷം കഴിച്ചു; ഒരാള്‍ മരിച്ചു, മൂന്നുപേരുടെ നില ഗുരുതരം


രാജപ്പൻ

കിഴക്കഞ്ചേരി(പാലക്കാട്): കോട്ടേക്കുളം ഒടുകിന്‍ചുവട്ടില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ വിഷംകഴിച്ച സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒലിപ്പാറ കയറാടി കൊമ്പനാല്‍വീട്ടില്‍ രാജപ്പനാണ് (69) മരിച്ചത്. ഭാര്യ ആനന്ദവല്ലി (60), മക്കളായ അനീഷ് (35), ആശ (30) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

ഒടുകിന്‍ചുവട്ടിലെ റബ്ബര്‍ത്തോട്ടജോലിക്കാരായ ഇവര്‍ തോട്ടത്തിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ നാലുപേരെയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കാണുകയായിരുന്നു. ഉടന്‍ ആലത്തൂര്‍ താലൂക്കാശുപത്രിയിലും തുടര്‍ന്ന്, ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ രാജപ്പന്‍ മരിച്ചു. അസ്വാഭാവിക മരണത്തിന് വടക്കഞ്ചേരിപോലീസ് കേസെടുത്തു.

സാമ്പത്തിക ബാധ്യതയാണ് സംഭവകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാലക്കാട് ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ്, ആനന്ദവല്ലിയുടെ മൊഴിയെടുത്തു. വടക്കഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ എ. ആദംഖാന്റെ നേതൃത്വത്തില്‍ സംഭവസ്ഥലം പരിശോധിച്ചു. എല്ലാവരും ഒരുമിച്ച് വിഷംകഴിച്ചതിന്റെ ലക്ഷണങ്ങളാണുള്ളതെന്നും മറ്റു ദുരൂഹതകളില്ലെന്നും എ. ആദംഖാന്‍ പറഞ്ഞു.

രാജപ്പന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഒലിപ്പാറയിലെ തറവാട്ടുവീട്ടില്‍ എത്തിച്ചശേഷം തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്‌കരിച്ചു. രാജപ്പന്റെ മറ്റൊരു മകള്‍: അമ്പിളി. മരുമകന്‍: മനോജ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: four of family consumed poison in palakkad one dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented