മരിച്ച വെങ്കട്ട് പ്രശാന്ത്, ചന്ദ്രലേഖ, പ്രേരണ, ഹാർദ്വിക്
ബെംഗളൂരു: കര്‍ണാടകത്തിലെ വിജയനഗര ജില്ലയിലെ മാരിയമ്മനഹള്ളിയില്‍ വീടിന് തീപിടിച്ച് രണ്ടുകുട്ടികളടക്കം കുടുംബത്തിലെ നാലുപേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഇരുനില വീടിന്റെ മുകള്‍നിലയില്‍ തീപടര്‍ന്നത്. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ചന്ദ്രലേഖ (38), മക്കളായ ഹാര്‍ദ്വിക് (16), പ്രേരണ (എട്ട്) എന്നിവരാണ് മരിച്ചത്. മുറിയിലെ എ.സി.യില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതിനെത്തുടര്‍ന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് നാലുപേരും മരിച്ചത്.
വീടിന്റെ താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന പ്രശാന്തിന്റെ അച്ഛനും അമ്മയും തീപടരുന്നത് കണ്ട് പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു.
സമീപവാസികളും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീയണച്ചത്. നാലുപേരെയും പുറത്തെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് വിജയനഗര എസ്. പി. കെ. അരുണ്‍ പറഞ്ഞു.
Content Highlights: four of a family dies by fire accident in karnataka


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..