ഷാജഹാന്‍ വധം: തങ്ങള്‍ സി.പി.എമ്മുകാരാണെന്ന് പ്രതികള്‍; നാലുപേര്‍കൂടി അറസ്റ്റില്‍


രണ്ടാംപ്രതി കൊട്ടേക്കാട് കുന്നംകാട് അനീഷ്, കൊല്ലപ്പെട്ട ഷാജഹാൻ

പാലക്കാട്: സി.പി.എം. മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാന്‍ (47) വധക്കേസില്‍ നാലുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. കൊട്ടേക്കാട് കുന്നംകാട് ശിവരാജന്‍ (33), സതീഷ് (31), വിഷ്ണു (22) എന്നിവരെയും കൃത്യം നടത്തിയവര്‍ സഞ്ചരിച്ച ബൈക്ക് ഒളിപ്പിക്കാന്‍ സഹായിച്ച സുനീഷിനെയുമാണ് (23) വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റുചെയ്തത്. മലമ്പുഴ കവയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ഇതോടെ, അറസ്റ്റിലായവരുെട എണ്ണം എട്ടായി.

കുന്നംകാട് സ്വദേശികളായ കാളിപ്പാറ നയന വീട്ടില്‍ നവീന്‍ (28), അനീഷ് (29), ശബരീഷ് (30), കുന്നംകാട് സുജീഷ് (27) എന്നിവര്‍ ബുധനാഴ്ച അറസ്റ്റിലായിരുന്നു. ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് ആലത്തൂര്‍ സബ്ജയിലിലേക്കയച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന നാലുപേരെക്കൂടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.ഷാജഹാനെ ബൈക്കിലെത്തി ആക്രമിച്ച സംഘത്തിന് കോഴിക്കടയില്‍നിന്ന് ആയുധമെടുത്തുകൊടുത്തവരും ഇക്കൂട്ടത്തിലുണ്ട്. കസ്റ്റഡിയിലുള്ളവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചശേഷമേ അറസ്റ്റില്‍ അന്തിമതീരുമാനമെടുക്കൂ എന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച അറസ്റ്റിലായ വിഷ്ണു, കേസില്‍ അഞ്ചാമനായി പ്രതിചേര്‍ക്കപ്പെട്ട ആളാണ്. സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവര്‍ യഥാക്രമം ആറ്, ഏഴ്, എട്ട് പ്രതികളാണ്.

സി.പി.എം. പ്രവര്‍ത്തകനെന്ന് പ്രതി അനീഷ്

സംഭവത്തിലുള്‍പ്പെട്ട തങ്ങള്‍ സി.പി.എമ്മുകാരാണെന്ന് ബുധനാഴ്ച അറസ്റ്റിലായ രണ്ടാംപ്രതി കൊട്ടേക്കാട് കുന്നംകാട് അനീഷ്. ബുധനാഴ്ച അറസ്റ്റിലായവരെ വ്യാഴാഴ്ച രാവിലെ പാലക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് എത്തിച്ചപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള അനീഷിന്റെ പ്രതികരണം. ഷാജഹാനുമായുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്നും അനീഷ് പറഞ്ഞു.

കൊലപാതകം നടത്തിയവരെ, പിന്നീട് എന്താണ് പറയേണ്ടതെന്നുവരെ ആര്‍.എസ്.എസ്. പഠിപ്പിച്ചുവിട്ടിരിക്കുകയാണെന്നാണ് ഇതുസംബന്ധിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എന്‍.എന്‍. കൃഷ്ണദാസ് പ്രതികരിച്ചത്. കൊലപാതകത്തില്‍ സി.പി.എം. അണികള്‍ക്കുള്ള പങ്ക് വെളിപ്പെടുത്തുന്നതാണ് പ്രതികരണമെന്നും പാര്‍ട്ടിയിലെ വിഭാഗീയത നേതൃത്വം തുറന്നുസമ്മതിക്കണമെന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു.

ഷാജഹാന്റെ കൊല നടന്ന് നാലുദിവസം പിന്നിട്ടിട്ടും സംഭവം രാഷ്ടീയപ്രേരിതമാണെന്നു സ്ഥിരീകരിക്കാന്‍ പോലീസിനു കഴിയാത്തതില്‍ സി.പി.എം. നേതൃത്വത്തിന് അതൃപ്തിയുള്ളതായി സൂചനയുണ്ട്. ഷാജഹാനെ കൊലപ്പെടുത്തിയത് വ്യക്തിവിരോധം മൂലമാണെന്ന പോലീസ് നിലപാടിലും പാര്‍ട്ടിക്ക് വിയോജിപ്പുള്ളതായി നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ ആര്‍.എസ്.എസ്. ബന്ധമുള്ളവരാണെന്നുമാണ് സി.പി.എം. നിലപാട്.

ഗൂഢാലോചന അന്വേഷിക്കും -പോലീസ്

സി.പി.എം. മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗം കൊട്ടേക്കാട് കുന്നംകാട് ഷാജഹാൻ വധക്കേസിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന് പരിശോധിക്കണമെന്നും അതിനാൽ, പ്രതികളെ കസ്റ്റഡിയിൽവേണമെന്നും പോലീസ്. കസ്റ്റഡിയപേക്ഷ നാളെ പരിഗണിക്കും. നിലവിലെ പ്രതിപ്പട്ടികയിലുള്ള എട്ടുപേരിൽക്കൂടുതൽ പോലീസിന്റെ കസ്റ്റഡിയിലുള്ള സാഹചര്യത്തിൽ വൈകാതെ കൂടുതൽ അറസ്റ്റുണ്ടായേക്കും. ആർക്കൊക്കെ സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് പരിശോധിക്കുന്നത്.

പ്രതികൾക്ക് പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്. കൊലയ്ക്ക് രണ്ടുദിവസംമുമ്പ് പ്രതികൾ പങ്കെടുത്ത രക്ഷാബന്ധൻ ഉൾപ്പെടെയുള്ള പരിപാടിയിൽ ഉണ്ടായിരുന്നവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. 14-നു രാത്രി 9.45-ഓടെയാണ് ബൈക്കിലെത്തിയ സംഘത്തിന്റെ വെട്ടേറ്റ് ഷാജഹാൻ കൊല്ലപ്പെട്ടത്. പാലക്കാട് ഡിവൈ.എസ്.പി. വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.

Content Highlights: Four more arrested in Shahjahan Murder Case, second accused says they are CPM activist


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented