നാലംഗകുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയ അപ്പാർട്ട്‌മെന്റ് കെട്ടിടം. ഇൻസെറ്റിൽ മരിച്ച ദമ്പതിമാർ | Screengrab: facebook.com/reportersubhanofficial
ഹൈദരാബാദ്: നാലംഗകുടുംബത്തെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഐ.ടി. ജീവനക്കാരനായ സതീഷ്, ഭാര്യ വേദ, മക്കളായ നിഷികേത്(ഒമ്പത്) നിഹാല്‍(അഞ്ച്) എന്നിവരെയാണ് ഹൈദരാബാദിലെ കുഷായ്ഗുഡയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവം കൂട്ട ആത്മഹത്യയാണെന്നും വിഷം ഉള്ളില്‍ച്ചെന്നാണ് നാലുപേരുടെയും മരണം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയോടെ ഭക്ഷണത്തില്‍ വിഷംകലര്‍ത്തിയാണ് നാലംഗകുടുംബം ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം പുറത്തറിയുന്നത്.
സതീഷ്-വേദ ദമ്പതിമാരുടെ രണ്ട് മക്കളും മാനസികവെല്ലുവിളി നേരിടുന്നവരായിരുന്നു. ദീര്‍ഘകാലമായി ഇവര്‍ക്ക് ചികിത്സ നല്‍കുന്നുണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ലെന്നാണ് വിവരം. ഇതോടെ ദമ്പതിമാര്‍ കടുത്ത വിഷാദത്തിലായെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് പോലീസിന്റെ വിശദീകരണം. മൃതദേഹങ്ങള്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: four members of a family found dead in their flat in hyderabad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..