വഴിമാറിത്തരാന്‍ ആവശ്യപ്പെട്ടതിന് നാലംഗസംഘത്തിന്റെ ആക്രമണം; ഗര്‍ഭിണിയടക്കം 3 പേര്‍ക്ക് പരിക്ക്


ഗിരീഷ്, സത്യാനന്ദന്‍, സുരേഷ്,കാര്‍ത്തിക്

പാലക്കാട്: പൊതുവഴി തടസ്സപ്പെടുത്തി ഇരുന്നവരോട് മാറിത്തരാന്‍ ആവശ്യപ്പെട്ടതിന് സംഘംചേര്‍ന്നുള്ള ആക്രമണത്തില്‍ ഗര്‍ഭിണിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. തൃശ്ശൂര്‍ ആനക്കല്ല് ആവിനിശ്ശേരി നെല്ലിപ്പറമ്പില്‍ വീട്ടില്‍ കിരണ്‍ (28), സഹോദരി സ്വാതി, സഹോദരീഭര്‍ത്താവ് ജയേഷ് എന്നിവരെയാണ് ഇരുമ്പുകമ്പിയും മറ്റും ഉപയോഗിച്ച് ആക്രമിച്ചത്. സ്വാതിയുടെ ഫോണ്‍ എറിഞ്ഞുതകര്‍ത്തു.

കഞ്ചിക്കോട് കേന്ദ്രീയവിദ്യാലയത്തിനു സമീപം ഗിരിജാ നിവാസില്‍ കുട്ടിക്കൃഷ്ണന്റെ മകന്‍ എം. ഗിരീഷ് (42), ചടയന്‍കാലായി എസ്.കെ.എം. ഓഡിറ്റോറിയത്തിനു സമീപം ചെമ്മല വീട്ടില്‍ സത്യാനന്ദന്‍ (47), ഉമ്മിണിക്കുളം ആര്‍. സുരേഷ് (39), ചടയന്‍കാലായി പഞ്ചായത്ത് കല്യാണമണ്ഡപത്തിന് സമീപം കാര്‍ത്തിക് (32) എന്നിവരെ കസബ പോലീസ് പിടികൂടി.



ശനിയാഴ്ച രാത്രി ഒമ്പതരയോടെ കഞ്ചിക്കോട് ഉമ്മിണിക്കുളത്താണ് സംഭവം. ഗര്‍ഭിണിയായ സഹോദരിയെ കാണാന്‍ ഉമ്മിണിക്കുളത്തെ വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു സംഭവം. പ്രതികള്‍ നാലുപേരും കിരണിനെ തടഞ്ഞ് ആക്രമിച്ചു. സഹോദരിയുടെ മുടിക്കുപിടിച്ച് കൈത്തണ്ടയില്‍ വടികൊണ്ടടിച്ചു. സഹോദരിയുടെ വീടിന്റെ 50 മീറ്റര്‍ പരിധിയിലാണ് സംഭവം. കിരണിന്റെ നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് സഹോദരിയെയും സഹോദരീഭര്‍ത്താവിനെയും സംഘം ആക്രമിച്ചത്. സഹായത്തിനായി വിളിക്കാന്‍ ഫോണെടുത്തതോടെ വീഡിയോയെടുക്കുകയാണെന്ന് പറഞ്ഞ് സ്വാതിയുടെ ഫോണ്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചുവെന്നാണ് പരാതി.

അവശനിലയിലായവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികളെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തു. പ്രതികളുടെ പേരില്‍ കസബ സ്റ്റേഷനില്‍ വേറെയും ദേഹോപദ്രവക്കേസുണ്ട്.

Content Highlights: four member gang arrested for attacking three including pregnant woman in palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented