സിബി, ഷിന്റോ
ചെറുതോണി: നാലുകിലോ കഞ്ചാവുമായി രണ്ടുേപരെ പോലീസ് പിടികൂടി. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി മുരിക്കാശേരി ചിന്നാർനിരപ്പ് പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്റോ(44) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഡിഫൻസ് ടീം അറസ്റ്റുചെയ്തത്.
ഉണങ്ങിയ കഞ്ചാവുമായി ചിന്നാർ ബസ് സ്റ്റോപ്പിൽ നില്ക്കുകയായിരുന്നു പ്രതികൾ. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാനും ശ്രമിച്ചു.
മുരിക്കാശ്ശേരി എസ്.എച്ച്.ഒ. എൻ.എസ്. റോയിയുടെ നേതൃത്വത്തിൽ എസ്.ഐ. സി.ടി. ജിജി, എ.എസ്.ഐ.മാരായ പി.ഡി. സേവ്യർ, ഡെജി വർഗീസ്, എസ്.സി.പി.ഒ.മാരായ മാത്യു തോമസ്, ശ്രീജിത്ത് ശ്രീകുമാർ, സി.പി.ഒ. ധന്യ എന്നിവർ ചേർന്നാണ് ഇവരെ പിടിച്ചത്. റിമാൻഡുചെയ്തു.
Content Highlights: four kilos of ganja Two people, including cpm branch secretary, were arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..