കൊച്ചി കൂട്ടബലാത്സംഗം: മോഡലിന് പരിചയമുണ്ടായിരുന്നത് ഒപ്പമുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശിനിയെ മാത്രം


പ്രദീപ് ജോസഫ്/മാതൃഭൂമി ന്യൂസ്‌

കാക്കനാട്ടെ വീട്ടില്‍ യുവതിയെ ഇറക്കിവിട്ട ശേഷം യുവാക്കള്‍ കടന്നുകളയുകയായിരുന്നു

പ്രതീകാത്മകചിത്രം, പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം | Photo: Mathrubhumi, Mathrubhumi news screengrab

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച്‌ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയില്‍. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളും രാജസ്ഥാന്‍ സ്വദേശിയായ ഒരു യുവതിയുമാണ് എറണാകുളം സൗത്ത്‌ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. 19-കാരിയായ മോഡലും രാജസ്ഥാനിയുവതിയും മൂന്ന് യുവാക്കളും തേവരയ്ക്കടുത്തുള്ള ബാറില്‍ എത്തുകയായിരുന്നു. മോഡല്‍ ബാറില്‍ കുഴഞ്ഞു വീണതോടെ കൂടെയുണ്ടായിരുന്ന നാലുപേരും ചേര്‍ന്ന് ഇവരെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. മദ്യലഹരിയിലാണ് പെണ്‍കുട്ടി കുഴഞ്ഞുവീണതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ്‌ പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.



കൂടെയുണ്ടായിരുന്ന യുവതിയെയല്ലാതെ മറ്റ് മൂന്നുപേരേയും പെണ്‍കുട്ടിക്ക്‌ പരിചയമില്ലെന്നാണ് പോലീസ് പറയുന്നത്. കാക്കനാട്ടെ വീട്ടില്‍ പെണ്‍കുട്ടിയെ ഇറക്കിവിട്ട ശേഷം യുവാക്കള്‍ കടന്നുകളയുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ സുഹൃത്താണ് വെള്ളിയാഴ്ച രാവിലെ പോലീസില്‍ വിവരം അറിയിക്കുന്നത്. പ്രതികളെന്ന് കരുതുന്ന നാലുപേരും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സമയത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഥാര്‍ എസ്.യു.വിയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.

Content Highlights: four in custody kochi model gang rape


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented