Screengrab: Youtube.com/India Ahead Hindi
ഗുരുഗ്രാം: അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കുകളില്‍ ഇടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി ഗോവിന്ദ് പട്ടേല്‍, ഉത്തരാഖണ്ഡ് സ്വദേശി ഗോപാല്‍, ബിഹാര്‍ സ്വദേശികളായ ജിതേന്ദര്‍ മൊണ്ഡാല്‍, രജ്‌നീഷ് മൊണ്ഡാല്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡിലായിരുന്നു അപകടം.
മരിച്ച നാലുപേരും സ്വിഗ്ഗിയുടെ ഫുഡ് ഡെലിവറി ഏജന്റുമാരായി ജോലിചെയ്യുന്നവരാണ്. പുലര്‍ച്ചെ ജോലി കഴിഞ്ഞ് രണ്ട് ബൈക്കുകളിലായി താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു നാലുപേരും. ഇതിനിടെയാണ് പിന്നില്‍നിന്ന് അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കുകളെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇവരും മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ ഹരീഷി(36)നെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്നും ആരോപണമുണ്ട്.
കാര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും ഇയാളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ടെന്നും ഡി.എല്‍എഫ്-1 എസ്.എച്ച്.ഒ. നരേഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: four food delivery agents killed in a road accident in gurugram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..