പ്രതീകാത്മകചിത്രം | Photo: UNI
ചെന്നൈ: രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ വീട്ടില്‍ക്കയറി കത്തിച്ച് കൊന്നു. സ്വയം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ അക്രമിയും മരിച്ചു. തമിഴ്‌നാട്ടിലെ കടലൂര്‍ സെല്ലംകുപ്പത്താണ് ദാരുണ സംഭവം.
സദ്ഗുരു, തമിഴരസി(48) ഇവരുടെ എട്ടുമാസം പ്രായമുള്ള മകള്‍, സമീപവാസിയായ എട്ടുവയസ്സുകാരി എന്നിവരാണ് മരിച്ചത്. തമിഴരസിയുടെ സഹോദരി ധനലക്ഷ്മിയുടെ ഭര്‍ത്താവാണ് സദ്ഗുരു. ഇയാളാണ് വീട്ടിലുണ്ടായിരുന്നവരെ പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ധനലക്ഷ്മിക്കും സമീപവാസിയായ പ്രകാശിനും പൊള്ളലേറ്റിട്ടുണ്ട്. അന്‍പതുശതമാനത്തോളം പൊള്ളലേറ്റ ഇരുവരും കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭര്‍ത്താവ് സദ്ഗുരുവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ധനലക്ഷ്മി ഒരുവര്‍ഷം മുന്‍പാണ് സഹോദരിയുടെ കടലൂരിലെ വീട്ടിലെത്തിയത്. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സദ്ഗുരു ബുധനാഴ്ച തമിഴരസിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പെട്രോളുമായി വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും ദേഹത്ത് പെട്രോളൊഴിച്ച ശേഷം സ്വന്തം ശരീരത്തിലും പെട്രോളൊഴിക്കുകയും തുടര്‍ന്ന് തീകൊളുത്തുകയുമായിരുന്നു. സംഭവത്തില്‍ കടലൂര്‍ ഓള്‍ഡ് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: four dies in cuddalore tamilnadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..