മുത്തച്ഛന് ആറുവയസുകാരൻ ചായയുണ്ടാക്കി, ചേർത്തത് കീടനാശിനി; നാലുപേർക്ക് ദാരുണാന്ത്യം


പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

ലഖ്‌നൗ: ഉത്തർപ്രദേശിൽ വിഷം കലർന്ന ചായ കുടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. മെയിൻപുരി ഗ്രാമത്തിലാണ് സംഭവം. രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. ശിവ് നന്ദൻ (35), മക്കളായ ശിവാംഗ് (6), ദിവാംഗ് (5), ഭാര്യപിതാവ് രവീന്ദ്ര സിങ് (55) എന്നിവരാണ് മരിച്ചത്.

ചായപ്പൊടിയ്ക്ക് പകരം തിളച്ച വെള്ളത്തിൽ അബദ്ധത്തിൽ കീടനാശിനി ചേർത്തതാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശിവ് നന്ദനും ഭാര്യയും രണ്ട് കുട്ടികളും ഉത്തർപ്രദേശിലെ മെയിൻപുരിയിലായിരുന്നു താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ഭാര്യപിതാവായ രവിന്ദ്ര സിങ് (55) ശിവ് നന്ദയുടെ വീട്ടിലെത്തിയപ്പോൾ മുത്തച്ഛന് ചായ കൊടുക്കാൻ വേണ്ടി ആറുവയസുകാരനായ ശിവാംഗ് അടുക്കളയിൽ കയറിയതായിരുന്നു.അയൽവാസിയായ സൊബ്രൻ സിങും ചായ കുടിക്കാനെത്തിയിരുന്നു. ചായ കുടിച്ച ഉടനെ അഞ്ചു പേർക്കും അസ്വസ്ഥത ഉണ്ടാവുകയും ഉടൻ തന്നെ തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. അവിടെവച്ച് രവീന്ദ്രയും ശിവാംഗും ദിവാംഗും മരിച്ചു. തുടർന്ന് സൊബ്രൻ സിങിനേയും ശിവ് നന്ദനേയും സഫായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ച് സൊബ്രാൻ സിങിന്റെ സ്ഥിതി ഗുരുതരമാകുകയും മരിക്കുകയുമായിരുന്നു. ശിവ് നന്ദന്റെ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം.

സംഭവത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ്. ചായ ഉണ്ടാക്കുമ്പോൾ കുട്ടി അബദ്ധത്തിൽ കീടനാശിനി ചേർത്തതാകാം മരണകാരണമെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

Content Highlights: Four die in UP's Mainpuri after consuming ‘poisonous tea’


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented