ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ കുഞ്ഞ്
കൊട്ടാരക്കര : വാളകം ബഥനി സ്കൂള്‍ ജങ്ഷനിലെ കുരിശടിക്കുമുന്നില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. നാലുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ശനിയാഴ്ച രാത്രി ഏഴരയോടെ കുരിശടിയില്‍ കണ്ടെത്തിയത്.
കരച്ചില് കേട്ടെത്തിയ കാല്‍നടയാത്രക്കാരാണ് തുണിയില്‍ പൊതിഞ്ഞനിലയില്‍ കുഞ്ഞിനെ കണ്ടത്. സ്ഥലത്തെത്തിയ ജനപ്രതിനിധികള്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസ് കുഞ്ഞിനെ ആദ്യം വാളകത്തെ സ്വകാര്യ ആശുപത്രിയിലാക്കി. പിന്നീട് കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ശിശുവിഭാഗം ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു.
2.7 കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടുവര്‍ഷംമുമ്പും ഇതേ കുരിശടിക്കുമുന്നില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
Content Highlights: four day old infant abandoned in kottarakkara
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..