ഹാന്‍ഡ്‌ബ്രേക്കിനടിയില്‍ പൊതി, മുത്തങ്ങയില്‍ പിടികൂടിയ MDMA ബെംഗളൂരുവില്‍നിന്ന്; നാലുപേര്‍ പിടിയില്‍


മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ എം.ഡി.എം.എ.യുമായി പിടിയിലായ യുവാക്കൾ

സുല്‍ത്താന്‍ബത്തേരി: കര്‍ണാടകയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ നാലുപേര്‍ മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റില്‍ അറസ്റ്റിലായി. ഇവരുടെ പക്കല്‍നിന്ന് 90 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. പിടികൂടിയ മയക്കുമരുന്നിന് ചില്ലറവിപണിയില്‍ ഏഴു ലക്ഷത്തോളം വിലയുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആനക്കയം ചേപ്പൂര്‍ ചുണ്ടിയന്‍മൂച്ചി സി.എം. ദാനീഷ് (26), ഇരുമ്പുഴി മണ്ണമ്പാറ കുഴിക്കണ്ടന്‍ കെ. ഫവാസ് (26), ആനക്കയം ചേപ്പൂര്‍ തച്ചറക്കുന്നുമ്മല്‍ ടി.കെ. അഹമ്മദ് ഫായിസ് (26), പന്തല്ലൂര്‍ മുടിക്കോട് ഒറ്റക്കത്തങ്ങാടിയില്‍ ഒ.ടി. സൈയ്നുല്‍ ആബിദ് (25) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍നിന്ന് മലപ്പുറത്തേക്ക് കാറില്‍ വരികയായിരുന്നു യുവാക്കള്‍. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഇവരുടെ വാഹനം എക്‌സൈസ് ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തിയത്. യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ഉദ്യോഗസ്ഥര്‍ ഇവരെ വളഞ്ഞു. തുടര്‍ന്ന് വാഹനത്തിന്റെ ഡിക്കിയും ബോണറ്റും തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് തകരാറിലായതിനാല്‍ തുറക്കാനാവില്ലെന്നായിരുന്നു യുവാക്കളുടെ മറുപടി. കാറിന്റെ ഹാന്‍ഡ് ബ്രേക്കിന്റെ അടിയിലുള്ള ബോക്‌സിനുള്ളില്‍ കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. മുക്കാല്‍ മണിക്കൂറോളം നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.ബെംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് വാങ്ങി, വില്‍പ്പനയ്ക്കായി നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു ഇവര്‍.

ഒരു ലക്ഷം രൂപയ്ക്കാണ് എം.ഡി.എം.എ. വാങ്ങിയതെന്നും ഇത് തന്നയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയില്ലെന്നുമാണ് യുവാക്കള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴികൊടുത്തത്. 88000 രൂപ പണമായും ബാക്കി തുക ഓണ്‍ലൈനായുമാണ് നല്‍കിയതെന്നും യുവാക്കള്‍ പറഞ്ഞതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. നിഗീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര്‍. ബാബുരാജ്, സുരേഷ് വെങ്ങാലി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഒ. സജീവ്, ഇ. അനൂപ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതികളെയും തൊണ്ടിമുതലും തുടര്‍നടപടികള്‍ക്കായി ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന് കൈമാറി.

Content Highlights: four arrested with mdma in muthanga wayanad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented