അറസ്റ്റിലായ പ്രതികൾ
കൊച്ചി: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി നാലുപേര്‍ കൊച്ചി പോലീസ് കമ്മിഷണറേറ്റ് 'യോദ്ധാവ'് സ്‌ക്വാഡിന്റെ പിടിയിലായി. കോമ്പാറ പുതുപ്പള്ളിപ്പറമ്പ് വീട്ടില്‍ പി.കെ. അലി (47), തോപ്പുംപടി ഈരാശ്ശേരി വീട്ടില്‍ െജയിംസ് (32), ചിരാക്കകം കലൂര്‍ വീട്ടില്‍ രാജേഷ് (37), പച്ചാളം കടെപ്പറമ്പില്‍ വീട്ടില്‍ അഖില്‍ (27) എന്നിവരെയാണ് 32.7 ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് അറസ്റ്റ് ചെയ്തത്.
എളമക്കര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കറുകപ്പള്ളിയിലുള്ള ഗ്രാന്‍ഡ് നെസ്റ്റ് ഹോട്ടലില്‍ താമസിച്ചിരുന്ന അഖിലിനെ പരിശോധിച്ചപ്പോള്‍ കുറച്ച് എം.ഡി.എം.എ. പോലീസ് ആദ്യം കണ്ടെടുത്തു. കൂടുതല്‍ ചോദ്യംചെയ്തതില്‍ നിന്നാണ് കൂട്ടാളികളെ പിടികൂടാനായത്.
സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും മയക്കുമരുന്ന് വലിയതോതില്‍ ജില്ലയില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തിവരുകയായിരുന്നു ഇവര്‍.
കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ശശിധരന്റെ നിര്‍ദേശപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. എളമക്കര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. ആര്‍. സനീഷ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ചെല്ലപ്പന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, അനീഷ്, 'യോദ്ധാവ്' സ്‌ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് മാഫിയകളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9995966666 (വാട്സ് ആപ്പ് നമ്പര്‍), 9497980430, 9497990065 എന്നീ നമ്പറുകളില്‍ വിവരങ്ങള്‍ അറിയക്കണമെന്നും വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.
Content Highlights: four arrested with mdma in kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..