ആവശ്യക്കാരെന്ന വ്യാജേന എക്‌സൈസിലെ യുവ ഉദ്യോഗസ്ഥര്‍, കുടുങ്ങിയത് MDMA വില്‍പ്പന സംഘം


പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖിന് പരിക്കേറ്റു.

അറസ്റ്റിലായ ജാഫറലി, മുഹമ്മദ് ഉനൈസ്, മുഹമ്മദ് മാജിദ്, മുഹമ്മദ് ഫഹദ്. ഇൻസെറ്റിൽ പരിക്ക് പറ്റിയ ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ്

പെരിന്തല്‍മണ്ണ: എക്‌സൈസിന്റെ വിവിധ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ. സഹിതം നാലംഗസംഘം അറസ്റ്റിലായി. രാമപുരത്ത് വാടകയ്ക്ക് താമസിക്കുന്ന തിരൂര്‍ വൈലത്തൂര്‍ സ്വദേശി ജാഫറലി (37), വടക്കേമണ്ണ പാടത്തുപീടിയേക്കല്‍ മുഹമ്മദ് ഉനൈസ് (25), ചെമ്മങ്കടവ് പൂവന്‍തൊടി മുഹമ്മദ് മാജിദ് (26), കൂട്ടിലങ്ങാടി മെരുവിന്‍കുന്ന് പാലന്‍പടിയാല്‍ മുഹമ്മദ് ഫഹദ് (19) എന്നിവരാണ് പിടിയിലായത്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖിന് പരിക്കേറ്റു.

21.510 ഗ്രാം എം.ഡി.എം.എ., 140 ഗ്രാം കഞ്ചാവ്, സ്വിഫ്റ്റ് കാര്‍, നാല് മൊബൈല്‍ഫോണുകള്‍, 16,950 രൂപ എന്നിവയും ഇവരില്‍നിന്ന് പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ, മലപ്പുറം പ്രദേശങ്ങളില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് മില്ലിഗ്രാം തൂക്കം കണക്കാക്കി 500 രൂപയ്ക്ക് എം.ഡി.എം.എ.യും കഞ്ചാവും വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് എക്‌സൈസ് പറഞ്ഞു.

രാമപുരത്ത് വാടകയ്ക്ക് മുറിയെടുത്ത് അവിടെ വെച്ച് നൂറ് മില്ലിഗ്രാം പൊതികളാക്കി വാഹനത്തില്‍ കറങ്ങിയായിരുന്നു വില്‍പ്പന. ആവശ്യക്കാരായ വിദ്യാര്‍ഥികളെ തിരൂര്‍ക്കാട്, കൂട്ടിലങ്ങാടി റോഡുകളില്‍ വിളിച്ചുവരുത്തി പലപ്രാവശ്യം നിരീക്ഷിച്ചും എക്‌സൈസും പോലീസും പിന്തുടരുന്നില്ലെന്ന് ഉറപ്പുവരുത്തിയുമായിരുന്നു വില്‍പ്പനയെന്ന് അധികൃതര്‍ പറയുന്നു. എക്‌സൈസിലെ പുതുതലമുറ ഓഫീസര്‍മാര്‍ ആവശ്യക്കാരെന്ന വ്യാജേനയെത്തി സംഘത്തെ പിടികൂടുകയായിരുന്നു. കൂട്ടിലങ്ങാടി, രാമപുരം ഭാഗങ്ങളിലായി എക്‌സൈസ് കമ്മീഷണറുടെ സംഘം, മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ്, പെരിന്തല്‍മണ്ണ എക്‌സൈസ് റേഞ്ച് എന്നിവ സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് സംഘം പിടിയിലായത്. ലഹരിവസ്തുക്കളും കണ്ടെടുത്തതോടെ പെരിന്തല്‍മണ്ണ റേഞ്ച് ഇന്‍സ്പെക്ടര്‍ എ. ശ്രീധരന്‍ പ്രതികളെ അറസ്റ്റുചെയ്തു. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ ഉത്തരമേഖലാ കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

എം.ഡി.എം.എ.യുമായി ഒരാള്‍ പിടിയില്‍

കരുവാരക്കുണ്ട്: 4.8 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ കരുവാരക്കുണ്ട് പോലീസ് അറസ്റ്റ്‌ചെയ്തു. പുലാമന്തോള്‍ പാലൂര്‍ കുളങ്ങരക്കാട്ടില്‍ സലീല്‍ ഉമ്മറിനെ (24) യാണ്, പ്രത്യേകസംഘം നടത്തിയ പരിശോധനയില്‍ തുവ്വൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തുവെച്ച് പിടികൂടിയത്

ബെംഗളൂരുവില്‍ നിന്നെത്തിച്ച എം.ഡി.എം.എ. കൈമാറാനായി എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

അന്തഃസംസ്ഥാന കണ്ണികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തുടര്‍പരിശോധനകള്‍ നടത്തിവരികയാണെന്നും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍ പറഞ്ഞു.

കരുവാരക്കുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ സി.കെ. നാസര്‍, എസ്.ഐ. മാരായ രവികുമാര്‍, മനോജ്, പെരിന്തല്‍മണ്ണ പോലീസ്സ്റ്റേഷനിലെ ജൂനിയര്‍ എസ്.ഐ. ശൈലേഷ്, പോലീസുകാരായ സനൂജ്, റിയാസ്, അജേഷ്, മലപ്പുറം ജില്ലാ ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കഞ്ചാവ് കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

വേങ്ങര: ജൂലായ് 26-ന് വേങ്ങര കണ്ണാട്ടിപ്പടി ഗാന്ധിക്കുന്നിലെ മണ്ണില്‍വീട്ടില്‍ അനിലിന്റെ വീട്ടില്‍നിന്ന് 12 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒരാള്‍കൂടി പിടിയില്‍.

ഒന്നാംപ്രതിയുമൊത്ത് കഞ്ചാവ് കടത്തിയ വേങ്ങര ഗാന്ധിക്കുന്ന് എട്ടുവീട്ടില്‍ നിസാമുദ്ദീന്‍ എന്ന ചൂണ്ടി നിസാമിനെയാണ് മലപ്പുറം ഡിവൈ.എസ്.പി. അബ്ദുല്‍ബഷീറിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ടീം പിടികൂടിയത്. നിസ്സാം നിരവധി കവര്‍ച്ച, വധശ്രമം, കളവ് തുടങ്ങിയ കേസില്‍ ഉള്‍പ്പെട്ടയാളാണ്. ആന്ധ്രയിലെ കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് നിസാം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ കേസിലെ ഒന്നാംപ്രതി അനില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരികയാണ്. പ്രതികള്‍ക്ക് സാമ്പത്തികമായും മറ്റ് സഹായവും നല്‍കിയവരെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.

Content Highlights: four arrested with mdma drugs in perinthalmanna malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented