അറസ്റ്റിലായ പ്രതികൾ
ചേര്‍പ്പ്(തൃശ്ശൂര്‍): അമ്മാടം, പള്ളിപ്പുറം എന്നിവിടങ്ങളിലെ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നായി എം.ഡി.എം.എ. യുമായി നാലുപേരെ ചേര്‍പ്പ് എക്‌സൈസ് അറസ്റ്റ് ചെയ്തു. ചൊവ്വൂര്‍ ചൊവ്വൂര്‍ വളപ്പില്‍ അക്ഷയ് (30), പള്ളിപ്പുറം കുളങ്ങര പ്രജിത്ത് (22), ചിറയത്തു വീട്ടില്‍ ജെഫിന്‍ (24), വെങ്ങിണിശ്ശേരി മാരാത്ത് ആഷിക് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 22 ഗ്രാം എം.ഡി.എം.എ. കണ്ടെത്തി.
പ്രജിത്തിന്റെ ബൈക്ക് വിറ്റാണ് ഇവര്‍ ബെംഗളൂരുവില്‍ വിദേശികളില്‍നിന്ന് മയക്കുമരുന്ന് വാങ്ങിയത്. മൂന്നുലക്ഷം രൂപ വില വരുന്നതാണ് എം.ഡി.എം.എ. യെന്ന് അറസ്റ്റിന് നേതൃത്വം നല്‍കിയ ചേര്‍പ്പ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ യു. സതീഷ് കുമാര്‍ പറഞ്ഞു.
എക്സൈസ് കമ്മിഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗം എം.കെ. കൃഷ്ണപ്രസാദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുമ്പും കഞ്ചാവ് കേസില്‍ പ്രതിയായിട്ടുള്ള അക്ഷയിനെ 860 മില്ലിഗ്രാം മയക്കമരുന്നുമായി അമ്മാടം സെന്ററില്‍ നിന്നാണ് പിടികൂടിയത്. പള്ളിപ്പുറത്തെ പ്രജിത്തിന്റെ വീട്ടില്‍ നിന്നാണ് പ്രജിത്തിനെയും ജെഫിനെയും പിടികൂടിയത്. 35 ചെറുപൊതികളില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 19 ഗ്രാം എം.ഡി.എം.എ., ചെറിയ തുലാസ് എന്നിവ കണ്ടെടുത്തു.
അമ്മാടം, പള്ളിപ്പുറം ഭാഗങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍പ്പില്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് രണ്ടരഗ്രാം എം.ഡി.എം.എ.യുമായി ആഷിക് പിടിയിലായത്. പ്രിവെന്റീവ് ഓഫീസര്‍മാരായ എ.പി. പ്രവീണ്‍ കുമാര്‍, വി.ആര്‍. ജോര്‍ജ്, എം.കെ. കൃഷ്ണപ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സിജോ മോന്‍, കെ. സുഭാഷ്, ടി.ജെ. ജോസ്, ടി.ജെ. ജോജോ, കെ.എച്ച്. റെനീഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.ജെ. ഹിമ, കെ.എം. തസ്നിം, എക്സൈസ് ഡ്രൈവര്‍ ടി.ആര്‍. ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: four arrested with mdma drugs in cherppu thrissur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..