തിരുവനന്തപുരത്ത് പിടികൂടിയ കഞ്ചാവ് എക്‌സൈസ് ഉദ്യോഗസ്ഥർ അളന്നുതിട്ടപ്പെടുത്തുന്നു.
തിരുവനന്തപുരം: കാറില്‍ കടത്തിയ നൂറുകിലോയോളം കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. തിരുവനന്തപുരം നഗരത്തിലെ കണ്ണേറ്റുമുക്കില്‍വെച്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. കരുമടം സ്വദേശി രതീഷ്, വിഷ്ണു, അഖില്‍, തിരുവല്ലം മേനിലം സ്വദേശി രതീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാറിലുണ്ടായിരുന്ന സ്ത്രീ എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പട്ടു.
തിരുവനന്തപുരത്തുനിന്ന് വാടകയ്‌ക്കെടുത്ത കാറില്‍ ആന്ധ്രയില്‍നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് എക്‌സൈസ് സംഘം പിന്തുടര്‍ന്ന് പിടിച്ചത്. കസ്റ്റഡിയിലുള്ള നാലുപേരില്‍ രണ്ടുപേര്‍ കഞ്ചാവ് വാങ്ങാനെത്തിയവരാണെന്നാണ് വിവരം. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും വിവരങ്ങളുണ്ട്.
കേരളത്തിലെ വിവിധഭാഗങ്ങളില്‍ പോകാനാണെന്ന് പറഞ്ഞാണ് പ്രതികള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്തത്. കഴിഞ്ഞദിവസം വാഹന ഉടമ ജി.പി.എസ്. പരിശോധിച്ചപ്പോള്‍ കാര്‍ ആന്ധ്രയിലാണെന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചതായും കണ്ടെത്തി. ഇതോടെ സംശയം തോന്നിയ വാഹന ഉടമ എക്‌സൈസിനെ വിവരമറിയിച്ചു. തുടര്‍ന്ന് എക്‌സൈസും വാഹന ഉടമയും ജി.പി.എസ്. വഴി വാഹനം നിരീക്ഷിച്ചു. ഞായറാഴ്ച പുലര്‍ച്ചെ വാഹനം കേരള അതിര്‍ത്തി കടന്നതോടെ എക്‌സൈസ് ഇവരെ പിന്തുടര്‍ന്നു. തുടര്‍ന്ന് കണ്ണേറ്റുമുക്കില്‍ നിര്‍ത്തിയതോടെ എക്‌സൈസ് സംഘം കാര്‍ വളയുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

എക്‌സൈസ് സംഘത്തെ കണ്ട് കാറിലുണ്ടായിരുന്നവരെല്ലാം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മൂന്നുപേരെ ഉദ്യോഗസ്ഥര്‍ തന്നെ കൈയോടെ പിടികൂടി. രക്ഷപ്പെട്ട മറ്റൊരാളെ നാട്ടുകാരാണ് പിടികൂടിയത്. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന ഒരുസ്ത്രീ ഓടിരക്ഷപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
നൂറുകിലോയോളം കഞ്ചാവ് 48 പൊതികളിലായാണ് കാറില്‍ സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരത്തെ വിവിധഭാഗങ്ങളില്‍ വില്‍പ്പന നടത്താനായാണ് ആന്ധ്രയില്‍നിന്ന് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമികനിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: four arrested with ganja in trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..