ഒമ്പതുകിലോ കഞ്ചാവുമായി അറസ്റ്റിലായവർ
എകരൂല്‍(കോഴിക്കോട്): താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയില്‍ എകരൂല്‍ പാലംതലയ്ക്കല്‍ ഭാഗത്ത് വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്നുവില്‍പ്പന നടക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതനുസരിച്ച് ബാലുശ്ശേരി പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീയടക്കം നാലുപേര്‍ അറസ്റ്റിലായി. ഒമ്പത് കിലോ 100 ഗ്രാം കഞ്ചാവും ഒരുലക്ഷത്തി പതിന്നാലായിരത്തി പത്തുരൂപയും ഇവിടെനിന്ന് കണ്ടെടുത്തു.
കണ്ണൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അലക്‌സ് വര്‍ഗീസ് (24), സഹോദരന്‍ അജിത് വര്‍ഗീസ് (22), താമരശ്ശേരി തച്ചംപൊയില്‍ ഇ.കെ. പുഷ്പ (റജിന -40), രാരോത്ത് പരപ്പന്‍പൊയില്‍ സനീഷ് കുമാര്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രാത്രി വാഹനങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ വാടകവീട്ടില്‍ എത്തുക പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പിടിയിലായവരില്‍ രണ്ടുപേര്‍ നേരത്തേ വിവിധകേസുകളില്‍ പ്രതികളാണെന്നും റജിനയുടെ പേരില്‍ മറ്റു സംസ്ഥാനങ്ങളിലും കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
എസ്.ഐ. പി. റഫീഖ്, എ.എസ്.ഐ. അബ്ദുള്‍ കരീം, എസ്.സി.പി.ഒ. ഗോകുല്‍രാജ്, വനിതാ സി.പി.ഒ. ബീന, ഡ്രൈവര്‍ രാജേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
ബ്രൗണ്‍ഷുഗറുമായി ഒരാള്‍ പിടിയില്‍
കോഴിക്കോട്: ബ്രൗണ്‍ഷുഗറുമായി ഒരാള്‍ പിടിയില്‍. കൊളത്തറ അജ്മല്‍ വീട്ടില്‍ മുഹമ്മദ് സിനാന്‍ (26) ആണ് പിടിയിലായത്.

മാങ്കാവിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ ലഹരിമരുന്ന് വില്‍പ്പന സജീവമാകുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍നടത്തുന്നതിനിടെ പ്രതി വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ബ്രൗണ്‍ഷുഗറുമായി പിടിലാവുകയായിരുന്നു. എന്നാല്‍, പിടികൂടുന്നതിനിടെ പ്രതി പോലീസിനെ പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് പോലീസ് ബലംപ്രയോഗിച്ച് ഇയാളെ കീഴടക്കി. മുഹമ്മദ് സിനാന്‍ മുന്‍പ് ഒട്ടേറെത്തവണ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ടതാണ്.
കച്ചവടത്തിനായി പൊതിയിലാക്കിസൂക്ഷിച്ച അഞ്ച് മില്ലിഗ്രാം ബ്രൗണ്‍ഷുഗര്‍ കണ്ടെത്തി. കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ്, ഡാന്‍സഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്, എസ്.സി.പി.ഒ. അഖിലേഷ്, സുനോജ് കാരയില്‍, ജിനേഷ് ചൂലൂര്‍, അര്‍ജുന്‍, കസബ സബ് ഇന്‍സ്‌പെക്ടര്‍ ജഗത് മോഹന്‍ ദത്, ദിവ്യ, ബനീഷ്, അനൂപ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വംനല്‍കി.
Content Highlights: four arrested with ganja in kozhikode another one arrested with brown sugar drugs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..