ലോറിയിലെ പ്ലൈവുഡിനിടയില്‍ ഒളിപ്പിച്ചത് 79 കിലോ കഞ്ചാവ്, ലാഭം ഇരട്ടിയിലധികം; നാലുപേര്‍ അറസ്റ്റില്‍


പിടിച്ചെടുത്ത കഞ്ചാവും അറസ്റ്റിലായ പ്രതികളും

വാഴക്കുളം: കല്ലൂര്‍ക്കാട് കലൂരില്‍ നടത്തിയ വാഹന പരിശോധനയില്‍ ആന്ധ്രാപ്രദേശില്‍ നിന്ന് കൊണ്ടുവന്ന 79.706 കിലോഗ്രാം കഞ്ചാവുമായി നാലു പേര്‍ പിടിയിലായി. ഇവര്‍ സഞ്ചരിച്ച നാഷണല്‍ പെര്‍മിറ്റ് ലോറിയും പിടികൂടി. തൊടുപുഴ കാളിയാര്‍ സ്വദേശി മലയില്‍ മുണ്ടയില്‍ തങ്കപ്പന്‍ (61), ഇയാളുടെ മകന്‍ അരുണ്‍ (24), തൊടുപുഴ പടിഞ്ഞാറെ കോടിക്കുളം അമ്പാട്ട് നിധിന്‍ വിജയന്‍ (26), വണ്ണപ്പുറം കരിക്കിന്‍പറമ്പില്‍ അബിന്‍സ് (25) എന്നിവരാണ് പിടിയിലായത്.

എക്‌സൈസ് സെന്‍ട്രല്‍ സോണ്‍ കമ്മിഷണര്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ജുനൈദിന്റെ നേതൃത്വത്തിലാണിത് പിടിച്ചത്. ആന്ധ്രയില്‍ നിന്നും ഒരു കിലോഗ്രാം കഞ്ചാവ് 3000 രൂപയ്ക്ക് വാങ്ങി ഇവിടെ 35000 രൂപവരെ ഈടാക്കിയാണ് ഇടനിലക്കാര്‍ക്ക് വിറ്റിരുന്നത്. ആര്‍ക്കും സംശയം തോന്നാത്ത വിധം ഗൂഗിള്‍ പേ വഴിയാണ് പണമിടപാടുകള്‍ നടത്തിയിരുന്നത്.

പ്ലൈവുഡ്, ഫലവര്‍ഗങ്ങള്‍ എന്നിവക്കിടയില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്. ആന്ധ്രയില്‍ കഞ്ചാവ് കൈമാറുന്നവരെ കുറിച്ചും വിവരം കിട്ടിയിട്ടുണ്ട്. തുടരന്വേഷണം ഊര്‍ജിതമാക്കുമെന്ന് അസി. എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.

Content Highlights: four arrested with ganja in eranakulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented