Photo: twitter.com/CCBBangalore
ബെംഗളൂരു: നാടോടികള്‍ ചമഞ്ഞ് മയക്കുമരുന്ന് കടത്തിയ അന്തസ്സംസ്ഥാന സംഘത്തിലെ നാലുപേര്‍ ബെംഗളൂരു പോലീസിന്റെ പിടിയിലായി. ഇവരില്‍നിന്ന് നാലുകോടി രൂപ വിലവരുന്ന അഞ്ച് കിലോഗ്രാം ഹാഷിഷ് ഓയിലും ആറു കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള ലഹരിമരുന്നുവിരുദ്ധ വിഭാഗം നടത്തിയ തിരച്ചിലിലാണ് അറസ്റ്റ്. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.
ബെംഗളൂരു, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ കണ്ണികളുള്ള സംഘമാണിതെന്ന് പോലീസ് അറിയിച്ചു. ഇവിടങ്ങളിലെ വില്‍പ്പനക്കാര്‍ക്ക് മയക്കുമരുന്നെത്തിച്ചു നല്‍കിയിരുന്നു. ഇതിന് മൂന്‍കൂര്‍ പണവും വാങ്ങിയിരുന്നതായി പോലീസ് അറിയിച്ചു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ഉള്‍ഗ്രാമങ്ങളിലും വനപ്രദേശങ്ങളിലും ഇവര്‍ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. എക്സൈസ് ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെ മറികടന്നുപോകാന്‍ വനത്തിലൂടെ കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിക്കുകയാണ് ഇവരുടെ രീതിയെന്നും പോലീസ് അറിയിച്ചു. റെയില്‍വേസ്റ്റേഷനുകള്‍ക്ക് സമീപം താമസിച്ച് കച്ചവടക്കാര്‍ക്ക് മയക്കുമരുന്ന് കൈമാറുകയും ചെയ്തിരുന്നു. മൊബൈല്‍ഫോണോ തിരിച്ചറിയല്‍ കാര്‍ഡോ കൈവശം വെച്ചിരുന്നില്ല. ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ലെന്നും പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..