മാനിറച്ചിയുമായി നാലുപേർ അറസ്റ്റിൽ; വില്പന റിസോർട്ട് കേന്ദ്രീകരിച്ച്


മാനിറച്ചിയുമായി പിടിയിലായവർ നാലുപേർ

തലപ്പുഴ: മാനിറച്ചിയുമായി നാലംഗസംഘത്തെ വനപാലകർ അറസ്റ്റുചെയ്തു. വരയാൽ സ്വദേശികളായ എടമന മേച്ചേരി സുരേഷ് (42), എടമന ആലക്കണ്ടി പുത്തൻമുറ്റം മഹേഷ് (29), എടമന കൈതക്കാട്ടിൽ മനു (21), മാനന്തവാടി സ്വദേശി വാഴപറമ്പിൽ റിൻറോ (32) എന്നിവരാണ് അറസ്റ്റിലായത്.

വനപാലകർ ചൊവ്വാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് വേട്ടസംഘം പിടിയിലായത്. 30 കിലോ മലമാനിന്റെ ഇറച്ചി, നാടൻ തോക്ക്, പ്രതികൾ സഞ്ചരിച്ച കാർ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. മൃഗവേട്ട ചെയ്ത് റിസോർട്ട് കേന്ദ്രീകരിച്ച് വില്പന നടത്തുന്നവരാണ് പ്രതികളെന്നും കൂടുതൽ പേരെ പിടികൂടാനുണ്ടെന്നും പേര്യ റെയ്ഞ്ച് ഓഫീസർ എം.പി. സജീവ് പറഞ്ഞു.

വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.വി. ആനന്ദന്റെ നേതൃത്വത്തിൽ വനപാലകരായ എ. അനീഷ്, സി. അരുൺ, എസ്. ശരത്ചന്ദ്, വി. സുനിൽകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Content Highlights: Four arrested with deer meat in thalappuzha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented