വീട്ടിലിരുന്ന് നോട്ടടി, 25000 നല്‍കിയാല്‍ 50000 രൂപയുടെ കള്ളനോട്ട്; നാലുപേര്‍ പിടിയില്‍


അറസ്റ്റിലായ പ്രതികൾ

കൊച്ചി: കള്ളനോട്ട് വിപണനം ചെയ്യുന്ന സംഘത്തിലെ നാലുപേര്‍ പിടിയില്‍. തുറവൂര്‍ പെരിങ്ങാംപറമ്പ് കൂരന്‍കല്ലുക്കാരന്‍ ജോഷി (51) നായത്തോട് കോട്ടയ്ക്കല്‍ വീട്ടില്‍ ജിന്റോ (37) കാഞ്ഞൂര്‍ തെക്കന്‍വീട്ടില്‍ ജോസ് (48) മുളന്തുരുത്തി പള്ളിക്കമാലി കാഞ്ഞിരംപറമ്പില്‍ വീട്ടില്‍ അജിത് (26) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.

25,000 രൂപയ്ക്ക് ഇരട്ടി തുകയുടെ കള്ളനോട്ട് നല്‍കുക എന്നതായിരുന്നു സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്ന് 500 രൂപയുടെ നൂറ് വ്യാജ നോട്ടുകളും, വ്യാജ നോട്ടിന്റെ വിപണനത്തിന് കരുതിയിരുന്ന 1.25 ലക്ഷം രൂപയും പിടികൂടി. എസ്.പി. വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജോഷിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നോട്ട് കണ്ടെത്തിയത്.



അജിത്തിന്റെ മുളന്തുരുത്തിയിലെ വീട്ടില്‍ നിന്ന് കള്ളനോട്ട് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന, കമ്പ്യൂട്ടര്‍, പ്രിന്റര്‍, ലാമിനേഷന്‍ മെഷീന്‍, കട്ടിംഗ് ബ്ലേഡ്, പശ, ഫോയിലിംഗ് പേപ്പര്‍, പ്രിന്റിങ് പേപ്പര്‍, ഭാഗികമായി പ്രിന്റ് ചെയ്ത പേപ്പര്‍ എന്നിവയും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എസ്.പി. അറിയിച്ചു.

ഡി.വൈ.എസ്.പിമാരായ പി.പി.ഷംസ്, പി.കെ.ശിവന്‍കുട്ടി, അങ്കമാലി ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു, എസ്.ഐമാരായ എല്‍ദോ പോള്‍, ഷെഫിന്‍, സുരേഷ് കുമാര്‍, എ.എസ്.ഐമാരായ സുരേഷ്, റജിമോന്‍, എസ്.സി.പി.ഒ. സലിന്‍ കുമാര്‍, സി.പി.ഒമാരായ പ്രഭ, രജനി, അജിത എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.


Content Highlights: four arrested with counterfeit currency in eranakulam angamaly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented