Photo: Screengrab: Youtube.com/HM News & Mathrubhumi
മുംബൈ: മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവാസങ്കേതത്തില്‍ കയറി ഉടുമ്പിനെ കൂട്ടബലാത്സംഗം ചെയ്ത നാലുപേര്‍ അറസ്റ്റില്‍. അക്ഷയ് സുനില്‍, ജനാര്‍ജന്‍ കാംതേക്കര്‍, പവാര്‍ മങ്കേഷ്, സന്ദീപ് തുക്കറാം എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വേട്ടക്കാരായ പ്രതികള്‍ വേട്ടയ്ക്കായാണ് കടുവാസങ്കേതത്തില്‍ പ്രവേശിച്ചതെന്നും ഇതിനിടെയാണ് ഉടുമ്പിനെ പീഡിപ്പിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വനത്തില്‍ കറങ്ങിനടന്നിരുന്ന പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെയാണ് ഉടുമ്പിനെ കൂട്ടംചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളും കണ്ടെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങളെല്ലാം പ്രതികള്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായാണ് വിവരം. പ്രതികള്‍ക്കെതിരെ ചുമത്തേണ്ട കുറ്റങ്ങള്‍ കോടതിയുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. പ്രതികളെ കോടതിയില്‍ ഹാജരാക്കി മതിയായ ശിക്ഷ ഉറപ്പുവരുത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlights: four arrested in maharashtra for raping bengal monitor lizard
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..