വര്‍ക്ക്‌ഷോപ്പിലേക്ക് പോയ KSRTC ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു; നാലുപേര്‍ അറസ്റ്റില്‍


കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ആക്രമിച്ചതിന് അറസ്റ്റിലായ ശരത് വിജയൻ, ബിജു, ഷാബു, എബി

കായംകുളം: വര്‍ക്ക്‌ഷോപ്പിലേക്കു കൊണ്ടുപോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ച കേസില്‍ നാലുപേരെ അറസ്റ്റുചെയ്തു. പെരിങ്ങാല ബിജുഭവനം വീട്ടില്‍ ബിജു (48), കൃഷ്ണപുരം ദേശത്തിനകം പന്തപ്ലാവില്‍ പടീറ്റതില്‍ ഷാബു (48), കൃഷ്ണപുരം പുള്ളിക്കണക്ക് ശബരിഭവനം വീട്ടില്‍ ശരത് വിജയന്‍ (32), പാലമേല്‍ പണയില്‍ കളപ്പാട്ട് തെക്കതില്‍ എബി (32) എന്നിവരാണു പിടിയിലായത്.

ഞായറാഴ്ച രാത്രി 10.15-ന് രണ്ടാംകുറ്റി ജങ്ഷനു വടക്കുവശത്താണു സംഭവം. കാറിന് സൈഡു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു കാരണം. അറ്റകുറ്റപ്പണികള്‍ക്കായി മാവേലിക്കര വര്‍ക്ക്ഷോപ്പിലേക്കു കൊണ്ടുപോയ ബസ് തടഞ്ഞ് കാറിലെത്തിയ മദ്യപസംഘം ഡ്രൈവറെ ആക്രമിച്ചെന്നു പോലീസ് പറഞ്ഞു.

കായംകുളം എസ്.ഐ. ശ്രീകുമാര്‍, വിനോദ്, ശിവകുമാര്‍, സബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Content Highlights: four arrested in kayamkulam for attacking ksrtc bus driver


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented