വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍


നവാബ്, കബീർ, സമീർ, സൈനുലാബ്ദീൻ

കടയ്ക്കാവൂര്‍: അഞ്ചുതെങ്ങ് സ്വദേശിയായ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. അഞ്ചുതെങ്ങ് പാലത്തിനുസമീപം കൂട്ടില്‍ വീട്ടില്‍ നബാവ്, വെന്നിക്കോട് ചരുവിള പുത്തന്‍വീട്ടില്‍ കബീര്‍, അഞ്ചുതെങ്ങ് കൂട്ടില്‍ വീട്ടില്‍ സമീര്‍, അഞ്ചുതെങ്ങ് കൊച്ചിക്കളം വീട്ടില്‍ സൈനുലാബ്ദീന്‍ എന്നിവരാണ് പിടിയിലായത്. 2021 ലാണ് സംഭവം.

പ്രതികള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കടപ്പുറത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. സ്‌കൂള്‍ തുറന്ന് പഠനത്തിനെത്തിയ വിദ്യാര്‍ഥിനിയുടെ സ്വഭാവത്തിലെ മാറ്റം മനസ്സിലാക്കിയ അധ്യാപകര്‍ സംഭവമറിഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിയിക്കുകയായിരുന്നു.

തിരുവനന്തപുരം റൂറല്‍ എസ്.പി. ഡി.ശില്പയുടെ നിര്‍ദേശപ്രകാരം വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസും, അഞ്ചുതെങ്ങ് സി.ഐ. ചന്ദ്രദാസനും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Content Highlights: four arrested in kadakkavoor for raping minor school girl


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented