വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി 40 പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു; നാലുപേര്‍കൂടി പിടിയില്‍


അൽ അമീൻ, സനൽകുമാർ, ഫിലിപ്പ്, ജസീം

നേമം: വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം റോഡില്‍ തള്ളിയ സംഭവത്തില്‍ നാലുപേരെക്കൂടി അറസ്റ്റുചെയ്തു. ചുള്ളിമാനൂര്‍ റോഡരികത്ത് വീട്ടില്‍ അല്‍ അമീന്‍(44), കാരയ്ക്കാമണ്ഡപം സെന്റ് ആന്‍ണീസ് സ്‌കൂളിനുസമീപം ഹസീന മന്‍സിലില്‍ ജസീം(33), കല്പറ്റ ചുണ്ടാ സ്‌കൂളിനു സമീപം മേരി നിവാസില്‍ ഫിലിപ്പ് (33), അരുവിക്കര കളത്തുകാല്‍ പുത്തന്‍ വീട്ടില്‍ സനല്‍കുമാര്‍(43) എന്നിവരെയാണ് പിടികൂടിയത്.ലഅല്‍ അമീനും ജസിമീനുമെതിരേ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ 29നാണ് നേമം ഇടയ്ക്കോട് കളത്തറക്കോണം സ്വദേശിനി പദ്മകുമാരിയെ മണലുവിള ക്ഷേത്രത്തിനു സമീപത്തുവെച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പദ്മിനിയെ ആക്രമിച്ച് നാല്‍പ്പത് പവന്റെ ആഭരണങ്ങള്‍ സംഘം തട്ടിയെടുത്തുവെന്നാണ് കേസ്. ഇന്‍സ്പെക്ടര്‍മാരായ ധനപാലന്‍, പ്രതാപചന്ദ്രന്‍, എസ്.ഐ.മാരായ വിന്‍സെന്റ്, അജീന്ദ്രകുമാര്‍, എ.എസ്.ഐ. രാജേഷ്‌കുമാര്‍, എസ്.പി.ഒ. രതീഷ്, റൂറല്‍ ഷാഡോ ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. സംഭവത്തില്‍ ഒരാളെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.

Content Highlights: four arrested in gold theft case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented