എബിൻ, ആൽബിൻ, റെനിമോൻ, റോഷൻ
കട്ടപ്പന: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങളടക്കം നാലു യുവാക്കള്‍ അറസ്റ്റില്‍. സഹോദരങ്ങളായ മാട്ടുക്കട്ട അമ്പലത്തിങ്കല്‍ എബിന് (23), ആല്‍ബില്‍ (21) ഇവരുടെ സുഹൃത്തുക്കളായ മാട്ടുക്കട്ട കുന്നപ്പള്ളിമറ്റം റെനിമോന്‍ (22), ചെങ്കര തുരുത്തില് റോഷന് (26) എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ ഭിന്നശേഷിക്കാരിയായ യുവതിയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. യുവതിയും ബന്ധുക്കളും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്മോന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നാലുമാസത്തിനിടെ പലതവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി.
റെനി മോന് പെണ്‍കുട്ടിയുമായി ആദ്യം അടുപ്പം സ്ഥാപിക്കുകയും വീട്ടിലെത്തി പീഡിപ്പിച്ചശേഷം സുഹൃത്തുക്കളായ ആല്‍ബിനും, എബിനും യുവതിയുടെ നമ്പര്‍ കൈമാറുകയുമായിരുന്നുവെന്ന് പറയുന്നു. പിന്നാലെ ഇവരും വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചു. ഫോണ്‍ വഴി പെണ്‍കുട്ടിയുമായി പരിചയത്തിലായിരുന്ന ചെങ്കര സ്വദേശി റോഷന് യുവതിയെ വാഹനത്തില്കയറ്റി തന്റെ ഷവര്‍മ ഷോപ്പിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നും പോലീസ് പറയുന്നു. പ്രതികളെ കട്ടപ്പന കോടതി റിമാന്‍ഡുചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..