മോഷ്ടിച്ചത് 600 കൊട്ടത്തേങ്ങ, പമ്പുസെറ്റുകളും; പണം പൊടിപൊടിച്ചത് ബാറില്‍; ഒടുവില്‍ പിടിയിലായി


അറസ്റ്റിലായ പ്രതികൾ

താനൂര്‍(മലപ്പുറം): മോട്ടോര്‍ സൈക്കിള്‍, തേങ്ങ, മോട്ടോര്‍പമ്പ്, പമ്പുസെറ്റുകള്‍ എന്നിവ മോഷണം നടത്തുന്ന നാലംഗസംഘം താനൂര്‍ പോലീസിന്റെ പിടിയിലായി.

താനൂരിലെ രായിന്‍കാനകത്തു മുഹമ്മദ് ശിബിലി (18), ഒസ്സാന്‍ കടപ്പുറത്തെ ചോപ്പംകടവത്ത് ഷംനാസ് (19), താനൂര്‍ ചുണ്ടന്റെപുരയ്ക്കല്‍ മുഹമ്മദ് സുഹൈസ് (19), താനൂര്‍ കോയാന്റെപുരയ്ക്കല്‍ അഫ്തബ് റഹ്‌മാന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.



താനൂര്‍ ഡിവൈ.എസ്.പി. മൂസ്സ വള്ളിക്കാടന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ്, സബ് ഇന്‍സ്പെക്ടര്‍ ആര്‍.ഡി. കൃഷ്ണലാല്‍, എ.എസ്.ഐ. ജയകൃഷ്ണന്‍, സി.പി.ഒ.മാരായ സലേഷ്, കൃഷ്ണപ്രസാദ്, ലിബിന്‍, സുജിത്, മോഹനന്‍, നിഷ സതി എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

ചെള്ളിക്കാട്ടില്‍ കുമാരന്റെ ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 600 കൊട്ടത്തേങ്ങ, ജ്യോതി വളവിലെ കോളനി റോഡിലെ വീട്ടില്‍നിന്ന് മോട്ടോര്‍ പമ്പ്, കുണ്ടുങ്ങലില്‍ പണി തീരാത്ത വീട്ടില്‍ സ്ഥാപിച്ച മോട്ടോര്‍, ഒലിവ് ഓഡിറ്റോറിയത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍ എന്നിവ കവര്‍ന്ന് പ്രതികള്‍ വില്പന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നാലു മോഷ്ടാക്കളും കളവുമുതലുകള്‍ വിറ്റു കിട്ടുന്ന പണം ബാറിലും മയക്കുമരുന്നിനും ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Content Highlights: four arrested for theft in tanur malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented