ബീവറേജസിന് മുന്നില്‍ പോലീസ് ചമഞ്ഞ് നില്‍പ്പ്; അതിഥിത്തൊഴിലാളികളുടെ പണവും മൊബൈലും തട്ടിയെടുത്തു


അറസ്റ്റിലായ പ്രതികൾ

പെരുമ്പാവൂര്‍: ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലയ്ക്കുസമീപം പോലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് അതിഥിത്തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും തട്ടിയ നാലംഗസംഘം പോലീസ് പിടിയില്‍. മാറമ്പള്ളി പള്ളിക്കവല ഈരേത്താന്‍ വീട്ടില്‍ മനാഫ് (32), മുടിക്കല്‍ മൂക്കട വീട്ടില്‍ സൂല്‍ഫിക്കര്‍ (28), പള്ളിക്കവല ഊരോത്ത് വീട്ടില്‍ രാജന്‍ (49) വെങ്ങോല അല്ലപ്ര വാരിക്കാടന്‍ വീട്ടില്‍ അന്‍സാര്‍ (49) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകീട്ട് പെരുമ്പാവൂര്‍ പാത്തിപ്പാലത്തിനടുത്തുള്ള ബീവറേജസ് വില്പനശാലയ്ക്ക് സമീപമാണ് സംഭവം. മദ്യവില്പനശാലയ്ക്കുസമീപം പിടിച്ചുപറിയ്ക്കലും അടിപിടിയും പതിവാണെന്ന് പരാതി നേരത്തെയുണ്ട്. സുല്‍ഫിക്കര്‍ മയക്കുമരുന്നുള്‍പ്പെടെയുള്ള കേസിലെ പ്രതിയും പെരുമ്പാവൂര്‍ സ്റ്റേഷനിലെ റൗഡിപ്പട്ടികയില്‍ ഉള്‍പ്പെട്ടയാളുമാണ്. രാജന്‍ ആക്രമണക്കേസിലെ പ്രതിയാണ്. ഇന്‍സ്പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐ. മാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സന്‍, ഗ്രീഷ്മ ചന്ദ്രന്‍, എ.എസ്.ഐ. മാരായ എം.ടി. ജോഷി, അനില്‍ പി. വര്‍ഗീസ്, സി.പി.ഒ. സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.



Content Highlights: four arrested for robbery in perumbavoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented