കണ്ടെത്തിയ വാളുകളിലൊന്ന്‌ വളഞ്ഞ നിലയില്‍; പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പറയാതെ പോലീസ്


സി.പി.എം. മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരെ കുന്നങ്കാട്ട് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ, പ്രതിഷേധിക്കുന്ന പ്രവർത്തകരും നാട്ടുകാരും

പാലക്കാട്: ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മും ബി.ജെ.പി.യും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങള്‍ തുടരുന്നു. സി.പി.എം. വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നവരാണ് പ്രതികളെന്നാണ് സി.പി.എമ്മിന്റെ പ്രധാന ആരോപണം. ആര്‍.എസ്.എസ്സാണ് കൊലയ്ക്കുപിന്നിലെന്നും അവര്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം ആര്‍.എസ്.എസ്സും ബി.ജെ.പി.യും നിഷേധിക്കുന്നു.

ബി.ജെ.പി. അനുഭാവികളായ എട്ടുപേര്‍ ചേര്‍ന്ന് രാഷ്ട്രീയവിരോധത്താല്‍ ഷാജഹാനെ കൊലപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, പിടിയിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് ഇപ്പോഴും മൗനംപാലിക്കുകയാണ്.



മൂന്ന് വാളും രാഖികളും കണ്ടെത്തി

അറസ്റ്റിലായവരുമൊത്ത് പോലീസും ഫൊറന്‍സിക് സംഘവും തെളിവെടുപ്പ് നടത്തി. മൂന്ന് വാളുകളും മൂന്ന് രാഖികളും കണ്ടെത്തി. വേലംപൊറ്റയില്‍ കോരയാറിനടുത്ത് വിളയില്‍പൊറ്റയില്‍നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. ഇവയിലൊന്ന് വളഞ്ഞിരുന്നു. വെട്ടിയപ്പോള്‍ വളഞ്ഞതാണെന്ന് അറസ്റ്റിലായവര്‍ തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞു. ശബരീഷും അനീഷും സുജീഷും ഒളിച്ചിരുന്ന മലമ്പുഴ കവയിലെ കോഴിമലയിലും സംഘം തെളിവെടുപ്പ് നടത്തി. പ്രദേശത്ത് നേരത്തേ വന്നിട്ടില്ലെന്നും നടന്നുകയറിയതാണെന്നും ഇവര്‍ മൊഴിനല്‍കി.

സംഭവശേഷം മുന്നോട്ടുള്ള റോഡിലൂടെ പോയി കോരയാര്‍ കടന്നാണ് മല കയറിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ കവയില്‍ മലമുകളിലെത്തിയെന്നാണ് മൊഴി നല്‍കിയതെന്നും പോലീസ് പറഞ്ഞു. പോകുംമുമ്പ് ബാറിലെത്തി മദ്യപിച്ചിരുന്നു. കവ ഭാഗത്ത് കുന്നിന്‍മുകളില്‍ ഏഴുപേര്‍ ഉണ്ടായിരുന്നതായാണ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയതെന്ന് പോലീസ് പറയുന്നു.

ഇവര്‍ക്ക് ഭക്ഷണവുമായി ആളുകള്‍ പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പിന്തുടര്‍ന്ന് മൂന്നുപേരെ അറസ്റ്റുചെയ്തത്. ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തി. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ മലമ്പുഴ അണക്കെട്ടിലെ വെള്ളത്തിലേക്കും പുഴയിലേക്കും വലിച്ചെറിഞ്ഞതായും പറഞ്ഞു.

തെളിവെടുപ്പിനിടെ പ്രതിഷേധം

അറസ്റ്റിലായവരെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ്രതിഷേധമുയര്‍ന്നു. നാട്ടുകാരും ബന്ധുക്കളും മുദ്രാവാക്യം വിളികളുമായി എത്തി. പ്രതീകാത്മക തൂക്കുകയറും പ്രദര്‍ശിപ്പിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതോടെ തെളിവെടുപ്പ് കഴിയുംവരെ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞുവെച്ചു.

നവീന്‍ ഒഴികെയുള്ള പ്രതികളെയാണ് കുന്നങ്കാട്ട് തെളിവെടുപ്പിനെത്തിച്ചത്. കനത്ത പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. ജനം പ്രകോപിതരായെങ്കിലും നാട്ടുകാര്‍ ഇടപെട്ട് നിയന്ത്രിച്ചു. ഡിവൈ.എസ്.പി.മാരായ വി.കെ. രാജു, എം. അനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ. ഹരീഷ്, എ.സി. വിപിന്‍, സിജോ വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

Content Highlights: Four arrested for CPM activist Shahjahan's murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented