ഭക്ഷണത്തിന് പണം ചോദിച്ചതിന് ഹോട്ടല്‍ അക്രമിച്ച് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമം; നാലുപേര്‍ അറസ്റ്റില്‍


കേസിൽ അറസ്റ്റിലായവർ

കൊച്ചി: ആലുവ പുളിഞ്ചോട് ഹോട്ടല്‍ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. എടത്തല മുരിങ്ങാശേരി വീട്ടില്‍ സിയാദ് (37), തൃക്കാക്കര വടകോട് കുറുപ്ര ഭാഗത്ത് നിന്നും ഇപ്പോള്‍ കൊടികുത്തിമലയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വീട്ടില്‍ ഷാഹുല്‍(35), നൊച്ചിമ എന്‍.എ.ഡി ചാലയില്‍ വീട്ടില്‍ സുനീര്‍ (23), തൃക്കാക്കര ഞാലകം തിണ്ടിക്കല്‍ വീട്ടില്‍ സനൂപ് (32) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് കടുങ്ങല്ലൂര്‍ കല്ലിടം പുരയില്‍ മുഹമ്മദ് അല്‍ത്താഫ് (36), മാര്‍ക്കറ്റിന് സമീപം ഗ്രേറ്റ് വാട്ടര്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സിയാദിന്റെ ഭാര്യ റൂച്ചി (41) എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ടര്‍ക്കിഷ് മന്തി എന്ന ഹോട്ടലിലാണ് സംഭവം. ഭക്ഷണത്തിന് പണം ചോദിച്ച വൈരാഗ്യത്തില്‍ സംഘം ഹോട്ടലുടമയുമായി തര്‍ക്കിച്ച് പണം കൊടുക്കാതെ പോവുകയും കുറച്ചു സമയത്തിന് ശേഷം തിരികെ വന്ന് ആക്രമണം നടത്തുകയുമായിരുന്നുവെന്നാണ് പരാതി.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിവിധയിടങ്ങളില്‍ നിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലായത്.

സിയാദിന്റെ പേരില്‍ പത്തോളം കേസുകളുണ്ട്. ഡി.വൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, എസ്.എച്ച്.ഒ എല്‍.അനില്‍കുമാര്‍ എസ്.ഐമാരായ അബ്ദുള്‍ റൗഫ്, സുധീര്‍ കുമാര്‍ എ.എസ്.ഐമാരായ പി.കെ.രവി , ഫാസില ബീവി എസ്.സി.പി.ഒ മാരായ കെ.കെ.രാജേഷ്, കെ.ബി സജീവ്, സി.പി.ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ.എം.മനോജ്, പി.എം.ഷാനിഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Content Highlights: Four arrested for attacking hotel owner in Aluva

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented