നാടുനീളെ അടി, കടയില്‍ സിഗരറ്റ് ഇല്ലാത്തതിനും അക്രമം; നാലുപ്രതികളും അറസ്റ്റില്‍


അറസ്റ്റിലായ പ്രതികൾ


അടിമാലി: മാരകായുധങ്ങളുമായെത്തി സംഘം ചേര്‍ന്ന് കല്ലാര്‍കുട്ടിയിലും അടിമാലിയിലും അക്രമം നടത്തിയ നാലുപേരെ അടിമാലി പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഇവരുടെ ആക്രമണമുണ്ടായത്. പാറത്തോട് തട്ടില്‍ സോബിന്‍ (21), കൊന്നത്തടി മരക്കാനം സ്വദേശികളായ തെള്ളിപടവില്‍ ആശംസ് (21) മരോട്ടിക്കല്‍ ജിഷ്ണു (19), കൂവപ്ലാക്കല്‍ അമല്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വീടുകളില്‍നിന്നാണ് അറസ്റ്റുചെയ്തത്.

ശനിയാഴ്ച വീട്ടില്‍നിന്ന് വരുന്നതിനിടെ കല്ലാര്‍കുട്ടിയില്‍ ഷംനാദ് (34) മുതിരപ്പുഴ ചക്കിയാനിക്കുന്നേല്‍ അഭിജിത്ത് (21) എന്നിവരെ പ്രതികള്‍ തലയ്ക്കടിച്ച് പരിക്കേല്പിച്ചു. പിന്നീടാണ് അടിമാലിയിലെത്തി ബേക്കറി നടത്തിപ്പുകാരനായ സക്കീര്‍ ഹുസൈന്‍ (28) ഇദ്ദേഹത്തിന്റെ തൊഴിലാളികളായ തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശികളായ മുഹമ്മദ് അലി (31), സൂര്യ (22) എന്നിവരെ ആക്രമിച്ചത്. ഇതില്‍ മൂന്നുപേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. കുരുമുളക് സ്‌പ്രേ മുഖത്തടിച്ചാണ് ആക്രമണം നടത്തിയത്.



അടിമാലി ബിവറേജിന് സമീപം സക്കീര്‍ നടത്തുന്ന തട്ടുകടയില്‍ വ്യാഴാഴ്ച രാത്രി സോബിനും അമലും ജിഷ്ണുവുമെത്തി സിഗരറ്റ് ആവശ്യപ്പെട്ടു. ഇല്ലായെന്ന് പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഒടുവില്‍ ഇരുകൂട്ടരും പിരിഞ്ഞുപോയി. അര മണിക്കൂറിനുശേഷം നാലുപേര്‍ ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു.

പ്രതികള്‍ അപ്പോള്‍തന്നെ വാഹനത്തില്‍കയറി രക്ഷപ്പെട്ടു. അടിമാലി മോര്‍ണിങ് സ്റ്റാര്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും സംഘര്‍ഷമുണ്ടാക്കി. അടിമാലി സി.ഐ. ക്ലീറ്റസ് ജോസഫിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. കെ.എം.സന്തോഷ്, ജൂനിയര്‍ എസ്.ഐ. പ്രവാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എല്‍.ഷാജി, ലാല്‍ ജോസഫ് എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Content Highlights: four arrested for attacking five people in adimali idukki


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented