'ജയിലില്‍ സുകേഷിനെ കാണാന്‍ എത്തിയിരുന്നത് 4 നടിമാര്‍; പരിശോധനയില്ല, ഇന്നോവയില്‍ അകത്തെത്തിക്കും'


തീഹാർ ജയിൽ | Photo - PTI

ന്യൂഡല്‍ഹി: 200 കോടിയുടെ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിനെ കണാന്‍ തീഹാര്‍ ജയിലില്‍ നാല് നടിമാര്‍ എത്തിയിരുന്നതായി കുറ്റപത്രം. ഇവര്‍ സുകേഷില്‍ നിന്ന് വിലപിടിപ്പുള്ള ബാഗ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും പണവും പലപ്പോഴായി കൈപ്പറ്റിയിട്ടുണ്ടെന്നും ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

സുകേഷിന്റെ കൂട്ടാളിയായ പിങ്കി ഇറാനി വഴിയാണ് നടിമാരെ പരിചയപ്പെട്ടത്. തന്നെ സുകേഷിന് പരിചയപ്പെടുത്തിയത് പിങ്കിയാണെന്ന് നടിമാരിലൊരാളായ ആരുഷ പട്ടീല്‍ വെളിപ്പെടുത്തി. എന്നാല്‍ തീഹാര്‍ ജയിലില്‍ പോയി ഒരിക്കലും അയാളെ കണ്ടിട്ടില്ലെന്നും നടി പറയുന്നു.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു നിര്‍മാതാവെന്നും പേര് ശേഖര്‍ എന്നാണെന്നുമാണ് തന്നെ സുകേഷിന് പരിചയപ്പെടുത്തുമ്പോള്‍ പിങ്കി ഇറാനി പറഞ്ഞതെന്നാണ് ബിഗ് ബബോസ് ഫെയ്ം നികിത താമ്പോലി പറയുന്നത്. ഇവര്‍ രണ്ട് തവണ തീഹാര്‍ ജയിലില്‍ എത്തി സുകേഷിനെ കാണുകയും ചെയ്തിട്ടുണ്ട്.

2018 ഏപ്രിലില്‍ പിങ്കി സുകേഷില്‍ നിന്ന് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നും ഇതില്‍ നിന്ന് 1.5 ലക്ഷം രൂപ നികിതയ്ക്ക് നല്‍കിയെന്നും ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 2018ലാണ് പിങ്കിയെ പരിചയപ്പെടുന്നത്, ഏഞ്ചല്‍ എന്നാണ് പിങ്കി സ്വയം പരിചയപ്പെടുത്തിയിരുന്നത്.

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണെന്നും സുഹൃത്തായ ശേഖറിന് സിനിമയില്‍ നികിതയെ അഭിനയിപ്പിക്കാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പിങ്കി തന്നെ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തുവെന്നും നടി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ എത്തിയ തങ്ങളെ ഒരു ബി.എംഡബ്ല്യു കാറില്‍ ജയിലിന് സമീപത്തേക്കും പിന്നീട് ഒരു ഇന്നോവയില്‍ അകത്തേക്കും കൊണ്ട് പോയെന്നും ഒരു ഐഡി കാര്‍ഡ് പോലും ആവശ്യപ്പെടാതെ സുകേഷിന് അടുത്ത് എത്തിച്ചുവെന്നും ഇ.ഡി നടത്തിയ ചോദ്യം ചെയ്യലില്‍ നികിത സമ്മതിച്ചു.

ഇവര്‍ക്ക് വിലപിടിപ്പുള്ള ബാഗുകളും രണ്ട് ലക്ഷം രൂപ പണമായും നല്‍കിയെന്നും ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നു. മറ്റൊരു നടിയായ ചാഹത്ത് ഖന്നയെ സുകേഷിന് അടുത്ത് എത്തിച്ചതും പിങ്കി ഇറാനിയാണ്.

ഇവര്‍ സമ്മാനങ്ങള്‍ സ്വീകരിക്കുകയും ഒരു തവണ ജയിലില്‍ എത്തി സുകേഷിനെ നേരില്‍ കാണുകയും ചെയ്തിരുന്നു. സോഫിയ സിങ് എന്ന മറ്റൊരു നടിയും സുകേഷിനെ കാണാന്‍ ജയിലില്‍ എത്തി. ഇവരേയും പിങ്കി ഇറാനിയാണ് സുകേഷിന് പരിചയപ്പെടുത്തിയത്. സിനിമാ നിര്‍മാതാവെന്ന പേരിലാണ് നടിമാരെയെല്ലാം സുകേഷിനെ പരിചയപ്പെടുത്തിയിരുന്നത്.

Content Highlights: sukesh chandrasekhar, actresses, tihar jail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented