യുവതി പലര്‍ക്കായി നല്‍കാനുള്ളത് ഒരുകോടി രൂപ; യുവാവിനെ തട്ടിക്കൊണ്ടുപോയ നാലുപേര്‍ റിമാന്‍ഡില്‍


തുക ലഭിക്കാതിരുന്നതും യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതുമാണ് ഇടപാടുകാരെ പ്രകോപിപിച്ചത്.

തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ച പൊന്ന്യം കുണ്ടുചിറയിലെ സി.ഷാജി, അറസ്റ്റിലായ വി.എം.അഭിജിത്ത്, ടി.ജനീഷ്, ടി.കെ.വികാസ്, കെ.ശരത്ത് എന്നിവർ.

തലശ്ശേരി: ഗുഡ്‌സ് ഓട്ടോഡ്രൈവര്‍ പൊന്ന്യം കുണ്ടുചിറ കുനിയില്‍ സി.ഷാജിയെ (49) തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ടെമ്പിള്‍ഗേറ്റ് കുനിയില്‍ ഹൗസില്‍ കെ.ശരത്ത് (32), നങ്ങാറത്ത് പീടിക ശിവദം ഹൗസില്‍ ടി.കെ.വികാസ് (43), ടെമ്പിള്‍ഗേറ്റ് ജനീഷ് നിവാസില്‍ ടി.ജനീഷ് (31), പതിയില്‍ ഹൗസില്‍ വി.എം.അഭിജിത്ത് (29) എന്നിവരാണ് അറസ്റ്റിലായത്.

തലശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.വി.ബിജുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പരിക്കേറ്റ ഷാജിയെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ഷാജിയെ കോമത്ത്പാറയില്‍നിന്നാണ് പിടിച്ചുകൊണ്ടുപോയത്. മൈസൂരുവിലെത്തിച്ച് മര്‍ദിച്ചതായാണ് പരാതി.

ബന്ധുവായ യുവതിയുമായി ചിലര്‍ക്കുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ഷാജിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സംഘത്തെ കിളിയന്തറ ചെക്പോസ്റ്റില്‍നിന്നാണ് ശനിയാഴ്ച രാത്രി പോലീസ് പിടികൂടിയത്. ഇടപാടുകാര്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞദിവസം യുവതിയെ പോലീസ് വിളിപ്പിച്ചിരുന്നു.

നല്‍കാനുള്ളത് ഒരുകോടി രൂപ

സാമ്പത്തിക ഇടപാടില്‍ യുവതി പലര്‍ക്കായി നല്‍കാനുള്ളത് കോടിയോളം രൂപ. 10 ലക്ഷം രൂപ വരെ ലഭിക്കാനുള്ളവരുണ്ട്. തുക ലഭിക്കാതിരുന്നതും യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതുമാണ് ഇടപാടുകാരെ പ്രകോപിപിച്ചത്. അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഷാജിക്ക് ഏഴുലക്ഷം രൂപ ഇവരില്‍നിന്ന് കിട്ടാനുണ്ടെന്ന് കേട്ടതോടെ ഷാജിയെ തട്ടിക്കൊണ്ടുപോയവര്‍ അമ്പരന്നു. ഷാജിയുടെ മുഖത്തുള്‍പ്പെടെ മര്‍ദനമേറ്റതിന്റെ പാടുണ്ട്.

Content Highlights: four accused arrested for kidnapping a young man

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented