.jpg?$p=c2197a1&f=16x10&w=856&q=0.8)
Screengrab: Mathrubhumi News
കൊച്ചി: വിദേശവനിതകളെ മദ്യം വിളമ്പാന്‍ ഏര്‍പ്പാടാക്കിയതിന് ബാര്‍ ഹോട്ടലിനെതിരേ എക്‌സൈസ് കേസെടുത്തു. കൊച്ചി കപ്പല്‍ശാലയ്ക്ക് സമീപത്തെ 'ഫ്‌ളൈ-ഹൈ' ഹോട്ടലിനെതിരേയാണ് കേസെടുത്തത്. സ്ത്രീകള്‍ മദ്യം വിളമ്പിയതിനും ബാറിലെ സ്റ്റോക്ക് രജിസ്റ്ററില്‍ അപകാതകയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഹോട്ടല്‍ മാനേജറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
ഹോട്ടലില്‍ വിദേശവനിതകള്‍ മദ്യം വിളമ്പുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് സംഘം ഹോട്ടലില്‍ പരിശോധന നടത്തിയത്. കേരളത്തിലെ വിദേശമദ്യ നിയമപ്രകാരം സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നാണ് എക്‌സൈസിന്റെ ഭാഷ്യം. മാത്രമല്ല, ബാറിലെ സ്റ്റോക്ക് രജിസ്റ്ററില്‍ അപാകതകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മാനേജറെ അറസ്റ്റ് ചെയ്തത്.
അതേസമയം, സ്ത്രീകള്‍ മദ്യം വിളമ്പുന്നതില്‍ നിയമലംഘനമില്ലെന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം. ഇതുസംബന്ധിച്ച് ചില അവ്യക്തതകളും നിലനില്‍ക്കുന്നുണ്ട്.
Content Highlights: Foreign women working as suppliers; Excise case against Fly high bar hotel in Kochi
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..