-
കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ഷാര്‍ജയില്‍നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ വിദേശ വനിതയില്‍ നിന്നും ഒരു കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യവിവരത്തെത്തുടര്‍ന്ന് ഡി.ആര്‍.ഐ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെ 3.10-ന് ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ ആഫ്രിക്കന്‍ യുവതിയാണ് പിടിയിലായത്. ഇവര്‍ കെനിയയില്‍ നിന്നും ഷാര്‍ജ വഴി കൊച്ചിയിലെത്തിയതാണെന്നാണ് വിവരം.
മയക്കുമരുന്നുമായി ഒരു വിദേശ വനിത സംസ്ഥാനത്ത് നിന്നും പിടിയിലായത് ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കിക്കാണുന്നത്. വിഷയവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഡി.ആര്‍.ഐ പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights: Foreign woman arrested with one kilo of heroin at kochi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..