കുഴിമന്തി കടയിലും ഹോസ്റ്റലിലും പഴകിയ ഭക്ഷണം, ഇന്നും പരിശോധന; ഒരുവിഭാഗം വ്യാപാരികളുടെ പ്രതിഷേധം


Screengrab: Mathrubhumi News

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളില്‍ തിങ്കളാഴ്ചയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും പരിശോധന. തിരുവനന്തപുരം, കണ്ണൂര്‍, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് തിങ്കളാഴ്ചയും പരിശോധന നടന്നത്. അതിനിടെ, ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയ്‌ക്കെതിരേ ഒരു വിഭാഗം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം നടക്കുകയാണെന്നാണ് ഇവരുടെ ആരോപണം.

തിങ്കളാഴ്ച നടന്ന പരിശോധനയില്‍ തിരുവനന്തപുരം നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നന്തന്‍കോട് ഇറാനി കുഴിമന്തി, പൊട്ടക്കുഴി മൂണ്‍സിറ്റി ബിരിയാണി സെന്റര്‍, എന്നിവിടങ്ങളില്‍നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഈ ഹോട്ടലുകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. കുന്നുകുഴിയിലെ കെ.പി. സ്റ്റുഡന്റ്‌സ് ഹോട്ടലില്‍നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

തിരുവനന്തപുരം കല്ലറയില്‍ ഇറച്ചികടകളില്‍ നടത്തിയ പരിശോധനയില്‍ ഫ്രീസറില്‍ നിലവാരമില്ലാത്ത കവറുകളിലാണ് കോഴിയിറച്ചി സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. മത്സ്യമാര്‍ക്കറ്റില്‍നിന്ന് പഴകിയ മത്സ്യവും പിടികൂടി.

ആലപ്പുഴയിലെ ഹരിപ്പാട്ട് തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവന്ന 25 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. നാഗപട്ടണത്തുനിന്ന് വില്പനയ്ക്കായി എത്തിച്ച മത്തിയാണ് പിടികൂടി നശിപ്പിച്ചത്. ലൈസന്‍സില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹരിപ്പാട് ദേവു ഹോട്ടലും അധികൃതര്‍ പൂട്ടിച്ചു.

കണ്ണൂര്‍ എസ്.എന്‍. പാര്‍ക്ക് റോഡിലെ സാഗര്‍ റെസ്‌റ്റോറന്റ്, ബ്ലൂനെയില്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

അതേസമയം, അധികൃതരുടെ പരിശോധനയ്‌ക്കെതിരേ ഒരുവിഭാഗം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരിശോധനയുടെ പേരില്‍ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പിടിച്ചെടുക്കുന്ന സാധനങ്ങള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കാന്‍ വൈകുന്നതായും വ്യാപാരി വ്യവസായി നേതാവ് എസ്.എസ്. മനോജ് ആരോപിച്ചു. സംസ്ഥാനത്ത് ഒരാഴ്ചയിലേറെയായി തുടരുന്ന പരിശോധനയില്‍ 160-ലേറെ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

Content Highlights: food safety department inspection in various hotels


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented