പത്തനംതിട്ടയിൽ ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിന്റെ പേരിൽ തമ്മിലടി; മൂന്ന് പേർ കസ്റ്റഡിയിൽ


സി.കെ അഭിലാൽ/ മാതൃഭൂമി ന്യൂസ്

Photo: Screengrab/ Mathrubhumi News

പത്തനംതിട്ട: ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിന് ഭക്ഷണശാലയിൽ എത്തിയവരും ജീവനക്കാരും തമ്മിലടിച്ചു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കവലക്ക് സമീപത്തുള്ള ചിക് ഇൻസിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് ജീവനക്കാർ അടക്കം കടയിലെ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗാൾ സ്വദേശിയായ ജിതിൻ, പൂർണ്ണിമ, സോമൻ, ഗീവർഗീസ് എന്നിവർക്കാണ് പരിക്കേറ്റത്.

വൈകുന്നേരം ഏഴുമണിയോടു കൂടി റാന്നി സ്വദേശികളായ മൂന്നുപേർ കടയിലെത്തി ചിക്കൻ വിഭവങ്ങൾ ഓർഡർ ചെയ്യുകയായിരുന്നു. വിഭവങ്ങൾ തയ്യാറാക്കാൻ 20 മിനിറ്റ് വേണ്ടി വരുമെന്നും കാത്തിരിക്കണമെന്നും ജീവനക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ പറഞ്ഞ സമയത്ത് ഭക്ഷണം എത്താതിരുന്നതോടെ ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ജീവനക്കാരെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് ജീവനക്കാരും കടയിലെത്തിയവരും പരസ്പരം തമ്മിൽ തല്ലുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി സ്വദേശികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് വിവരം.

Content Highlights: food delay - three people attack hotel workers in pathanamthitta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented