മൈസൂരു മുതല്‍ ചാലിയാര്‍ വരെ- ഷാബാ ഷരീഫിന്‍റെ ചോരയൊഴുകിയ വഴികള്‍


കൊല്ലപ്പെട്ട ഷാബാ ഷരീഫ്, മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ്

മൈസൂരു, നിലമ്പൂര്‍, വയനാട്, ചാലിയാര്‍, തിരുവനന്തപുരം.....ഷാബാ ഷരീഫ് എന്ന നാട്ടുവൈദ്യന്റെ കൊലപാതകത്തിലേക്കുള്ള വഴികള്‍ ആരെയും ഞെട്ടിക്കും. ചോരപുരണ്ട വഴികളിലുടെ ഒരു യാത്ര...

2019 ഓഗസ്റ്റ്

മൈസൂരുവിലെ പാരമ്പര്യവൈദ്യനായ ഷാബാ ഷരീഫിനെത്തേടി ഷൈബിന്റെ സുഹൃത്തുക്കള്‍ അടങ്ങുന്ന സംഘം എത്തുന്നു. ലോഡ്ജില്‍ താമസിക്കുന്ന വയോധികനെ ചികിത്സിക്കണമെന്നാവശ്യപ്പെട്ടാണ് സംഘമെത്തിയത്. ചികിത്സിക്കാമെന്നേറ്റ വൈദ്യനെ ലോഡ്ജിലേക്കെന്നുപറഞ്ഞ് ഒപ്പംകൂട്ടി. കൊണ്ടുപോയത് നിലമ്പൂരിലെ ഷൈബിന്റെ വീട്ടിലേക്ക്.

ഷൈബിന്റെ വീട്

ഷൈബിന്റെ കൂറ്റന്‍ ഇരുനിലവീട്ടില്‍ വൈദ്യനെ എത്തിക്കുന്നു. വീടിന്റെ രണ്ടാംനിലയിലാണ് താമസിപ്പിച്ചത്. ആദ്യം അനുനയനം. ഷാബയ്ക്ക് പാരമ്പര്യമായി കൈമാറിക്കിട്ടിയ ഒറ്റമൂലിയുടെ രഹസ്യം മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. പച്ചമരുന്നിന്റെ കൂട്ട് പലവണ ചോദിച്ചെങ്കിലും പറഞ്ഞുകൊടുക്കാന്‍ ഷാബ തയ്യാറായില്ല. അതോടെ ക്രൂരമര്‍ദനം.

2020 ഒക്ടോബര്‍

വലിയ മരത്തടികൊണ്ട് അടിച്ചു. മര്‍ദനത്തിനിടെ എപ്പോഴോ ആ പാവം വൈദ്യന്‍ മരിച്ചുവീണു. അതോടെ എങ്ങനെയെങ്കിലും മൃതദേഹം മറവുചെയ്യാനായി ശ്രമം. കുളിമുറിയില്‍ കൊണ്ടുപോയി മരക്കട്ടയില്‍ മൃതദേഹം കിടത്തി, ഇറച്ചിവെട്ടുംപോലെ ശരീരം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി.

എടവണ്ണ പാലം

രാത്രിയില്‍ രണ്ട് ആഡംബരവാഹനങ്ങളിലായി സംഘം പുറപ്പെട്ടു. നിലമ്പൂരിലെ വീട്ടില്‍നിന്ന് സംഘമെത്തിയത് എടവണ്ണ സീതിഹാജിപ്പാലത്തില്‍. കഷണങ്ങളാക്കിയ മൃതദേഹമടങ്ങിയ പ്‌ളാസ്റ്റിക് കവറുകള്‍ ചാലിയാറിലേക്ക് എറിഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല.

2022 ഏപ്രില്‍ 29 സെക്രട്ടേറിയറ്റ് വളപ്പ്

തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതികളുടെ ആത്മഹത്യാഭീഷണി. ഷൈബിനു വേണ്ടി കൊലപാതകം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ് പെട്രോള്‍ ഒഴിച്ചു തീകൊളുത്താന്‍ ശ്രമിച്ചു. തിരുവനന്തപുരം പോലീസെത്തി ഇവരെ അറസ്റ്റുചെയ്ത് നിലമ്പൂര്‍ പോലീസിനു കൈമാറി.

2020 മേയ് 10 നിലമ്പൂര്‍

ഷാബയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഷൈബിന്റെ കൂട്ടാളികള്‍ പെന്‍ഡ്രൈവിലാക്കിയത് സംഘം പോലീസിന് കൈമാറി. ഈ ദൃശ്യങ്ങളുമായി പൊലീസ് മൈസൂരുവിലെത്തി. ദൃശ്യം കുടുംബാംഗങ്ങളെ കാണിച്ച് കൊല്ലപ്പെട്ടത് ഷാബ ആണെന്ന് സ്ഥിരീകരിച്ചു. ഷൈബിനെ പോലീസ് അറസ്റ്റുചെയ്തു.

Illustration- വിജേഷ് വിശ്വം

Content Highlights: folk healer shaba shareef murder in nilambur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented