അനിൽകുമാർ
കൊച്ചി: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവും 1,20,000 രൂപ പിഴയും. കൊല്ലം പരവൂര്‍ ചിറക്കത്തഴം കാറോട്ട് വീട്ടില്‍ അനില്‍കുമാറിനെയാണ് (55) എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ ശിക്ഷിച്ചത്.
2019 ഫെബ്രുവരിയിലാണ് സംഭവം. പ്രതി സെക്യൂരിറ്റിക്കാരനായി ജോലി ചെയ്തിരുന്ന ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്നതാണ് കുട്ടി. സംഭവത്തെ തുടര്‍ന്ന് ഭയന്നുപോയ പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു. കുട്ടിയുടെ മൊഴിയില്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
ഫ്‌ളാറ്റില്‍ താമസിക്കുന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതലയുള്ള പ്രതി ഇത്തരം ക്രൂരകൃത്യം എട്ടുവയസ്സുകാരിയോട് കാണിച്ചതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് കനത്ത ശിക്ഷ നല്‍കുന്നതെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. മരണം വരെ കഠിന തടവ് കൂടാതെ മറ്റു വകുപ്പുകളില്‍ 16 വര്‍ഷം കഠിനതടവ് വേറെയും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
ഇന്‍ഫോപാര്‍ക്ക് സി.ഐ.യായിരുന്ന പി.കെ. രാധാമണി, എസ്.ഐ. എ.എന്‍. ഷാജു തുടങ്ങിയവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ തുടങ്ങിയവര്‍ ഹാജരായി.
Content Highlights: flat security staff gets imprisonment till death in pocso case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..