ബസിൽ വച്ച് യുവതി ചിത്രീകരിച്ച ദൃശ്യങ്ങളിൽ നിന്നും
കൊച്ചി: കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ പ്രതിക്ക് ജാമ്യം. കോഴിക്കോട് കായക്കൊടി കാവില്‍ സവാദി(27)നാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മേയ് 16-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.
കെ.എസ്.ആര്‍.ടി.സി. ബസില്‍ തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിക്ക് നേരേ ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു പരാതി. അങ്കമാലിയില്‍നിന്ന് ബസില്‍ കയറിയ പ്രതി രണ്ട് യുവതികളുടെ നടുവിലായി ഇരിക്കുകയും പിന്നീട് ലൈംഗികചേഷ്ടകള്‍ കാണിച്ചെന്നുമാണ് ആരോപണം. ഇതോടെ യുവതി ബഹളംവെയ്ക്കുകയും കണ്ടക്ടറെ പരാതി അറിയിക്കുകയും ചെയ്തു. എന്നാല്‍, ബസ് നിര്‍ത്തിയപ്പോള്‍ സവാദ് ബസില്‍നിന്ന് ഇറങ്ങി ഓടി. തുടര്‍ന്ന് കണ്ടക്ടറുടെ ഇടപെടലിലൂടെയാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കാരി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
അതേസമയം, സംഭവത്തില്‍ പരാതിക്കാരിയായ നന്ദിതക്കെതിരേ ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ പ്രശസ്തി ലഭിക്കുന്നതിന് വേണ്ടിയാണ് യുവതി സവാദിനെതിരേ പരാതി നല്‍കിയതെന്നും ഇക്കാര്യം ഇന്‍സ്റ്റഗ്രാം പരിശോധിച്ചാല്‍ മനസിലാകുമെന്നുമാണ് അസോസിയേഷന്റെ ആരോപണം. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ കൂട്ടുന്നതിന് വേണ്ടിയാണ് നന്ദിത സവാദിനെതിരേ കള്ളപ്പരാതി കൊടുത്തതെന്നും ആരോപിക്കുന്നു. സവാദിന് ജാമ്യം ലഭിച്ച വിവരവും അസോസിയേഷന്‍ ഫെയ്‌സ്ബുക്കിലൂടെ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.
Content Highlights: flashing nudity in ksrtc bus accused gets bail


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..