ബസിൽ നഗ്നതാപ്രദർശനം നടത്തുന്ന ദൃശ്യം
കണ്ണൂര്‍: ചെറുപുഴയില്‍ സ്വകാര്യബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചിറ്റാരിക്കല്‍ നല്ലോംപുഴ സ്വദേശി ബിനുവിനെയാണ് പോലീസ് വ്യാഴാഴ്ച പിടികൂടിയത്. ബസില്‍നിന്ന് യാത്രക്കാരി പകര്‍ത്തിയ വീഡിയോ വൈറലാകുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെ ഇയാള്‍ ഒളിവില്‍പോയിരുന്നു. മൂന്നുദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്
മേയ് 28-ാം തീയതി ഞായറാഴ്ച ചെറുപുഴ ബസ് സ്റ്റാന്‍ഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ചെറുപുഴയില്‍നിന്ന് തളിപ്പറമ്പിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലിരുന്നാണ് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. ബസിലുണ്ടായിരുന്ന യുവതി ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയായിരുന്നു.
യുവതി ബസില്‍ കയറിയപ്പോള്‍ ഇയാള്‍ മാത്രമായിരുന്നു യാത്രക്കാരനായി ഉണ്ടായിരുന്നത്. യുവതി ഇരുന്നതിന് എതിര്‍വശത്ത് ഒരു സീറ്റ് പിന്നില്‍ വന്നിരുന്ന ഇയാള്‍ യുവതിയോട് ബസ് പുറപ്പെടുന്ന സമയത്തെപ്പറ്റി ചോദിച്ചശേഷമാണ് നഗ്നതാപ്രദര്‍ശനം ആരംഭിച്ചത്. ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും ഇയാള്‍ പിന്‍മാറിയില്ല.
ബസ് ജീവനക്കാര്‍ എത്തിയതോടെ ഇയാള്‍ പെട്ടെന്ന് ഇറങ്ങിപ്പോയി. യുവതി പിന്നീട് ഇക്കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുത്തി. ജീവനക്കാരും യുവതിയും ചേര്‍ന്ന് പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് യുവതി വീഡിയോ സഹിതം ദുരനുഭവം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
Content Highlights: flashing nudity against woman passenger in a private bus in cherupuzha kannur accused arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..