ഡിസിസി ഓഫിസിന് മുന്നിലെ കൊടി കത്തിച്ച കേസ്, ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ; അതീവ രഹസ്യമാക്കി പോലീസ്


മാതൃഭൂമി ന്യൂസ്

മാഹിനെ എറണാകുളം ജില്ലാ ജയിലിലെത്തിക്കെത്തിക്കുന്നു Photo: Screengrab

കൊച്ചി: എറണാകുളം ഡിസിസി ഓഫിസിന് മുന്നിലെ കൊടി കത്തിച്ച കേസിൽ ഡി.വൈ.എഫ്ഐ നേതാവ് അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ എറണാകുളം മേഖലാ സെക്രട്ടറി മാഹിൻ ആണ് അറസ്റ്റിലായത്.

വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം ഡിസിസിക്ക് മുമ്പിൽ ഡി.വൈ.എഫ്.ഐ പ്രകടനം നടത്തിയിരുന്നു. ഇതിന് ശേഷം രാത്രി 12 മണിക്ക് ഡി.സി.സി ഓഫീന് മുമ്പിലുള്ള കൊടി കത്തിച്ചു എന്നാണ് പരാതി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പരാതി നൽകിയത്. പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.

രണ്ടാഴ്ചയായിട്ടും അറസ്റ്റുണ്ടായില്ല. ഇതിനിടെ അതീവ രഹസ്യമായിട്ടായിരുന്നു അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തി ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ റിമാൻഡ് ചെയ്തു. മാഹിനെ പോലീസ് എറണാകുളം ജില്ലാ ജയിലിലെത്തിച്ചു.

Content Highlights: flag burnt in front of dcc office - dyfi leader arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented