പ്രതീകാത്മക ചിത്രം | AFP
മൈസൂരു: കളിക്കാനെന്ന വ്യാജേനെ വിളിച്ചുവരുത്തി ഒമ്പതുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോദൃശ്യം പ്രചരിപ്പിച്ച കേസില്‍ അഞ്ച് കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോക്സോനിയമപ്രകാരം കേസെടുത്ത പോലീസ്, കൗമാരക്കാരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. മൈസൂരു ജില്ലയിലെ നഞ്ചന്‍കോട് താലൂക്കിലെ ദൊഡ്ഡകവലാന്‍ഡെയിലാണ് സംഭവം.
പ്രതികളില്‍ രണ്ടുപേര്‍ ഒന്നാംവര്‍ഷ പി.യു. വിദ്യാര്‍ഥികളാണ്. മറ്റുരണ്ടുപേര്‍ പത്താംക്ലാസിലും മറ്റൊരാള്‍ ഒമ്പതാംക്ലാസിലുമാണ് പഠിക്കുന്നത്. മൂന്നാംക്ലാസ് വിദ്യാര്‍ഥിയായ ഒമ്പതുകാരനെ കളിക്കാനെന്ന വ്യാജേനെയാണ് പ്രതികള്‍ ഗ്രാമത്തിലെ ആളൊഴിഞ്ഞസ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയത്.
തുടര്‍ന്ന്, പ്രതികളില്‍ രണ്ടുപേര്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റു മൂന്നുപേര്‍ അവരുടെ മൊബൈല്‍ ഫോണുകളില്‍ വീഡിയോ പകര്‍ത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
പിന്നീട് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വീഡിയോ പ്രചരിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ പോലീസ് കൗമാരക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ ഇവര്‍ കുറ്റംസമ്മതിക്കുകയായിരുന്നു. ദൊഡ്ഡകവലാന്‍ഡെ പോലീസാണ് കേസെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..