സിപിഎം പ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കഠിന തടവ്


1 min read
Read later
Print
Share

ശിക്ഷിക്കപ്പെട്ട പ്രതികൾ

മയ്യഴി: സി.പി.എം. ചാലക്കര ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ.പി. വത്സന്‍ എന്ന കുമാരനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ മാഹി അസി. സെഷന്‍സ് കോടതി അഞ്ചുവര്‍ഷം കഠിനതടവിനും 1500 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. മാഹി ചാലക്കര സ്വദേശികളായ കുന്നുമ്മല്‍ വീട്ടില്‍ കെ. മുരളി (49), പ്രിയാ നിവാസില്‍ കെ.എം. ത്രിജേഷ് (36), മാഹി ചെമ്പ്രയിലെ കുപ്പി സുബീഷ് എന്ന എമ്പ്രാന്റവിട സുബീഷ് (35), ചാലക്കര ഷൈജു നിവാസില്‍ മാരിയന്റവിട സുരേഷ് (37), ന്യൂമാഹി പുന്നോല്‍ കുറിച്ചിയിലെ ചീമ്പന്റവിട ഹൗസില്‍ ചിന്നു എന്ന ഷിനോജ് (42) എന്നിവരെയാണ് അസി. സെഷന്‍സ് ജഡ്ജി എസ്. മഹാലക്ഷ്മി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസംകൂടി തടവനുഭവിക്കണം.

ചാലക്കരയില്‍ വ്യാപാരിയായ കെ.പി. വത്സനെ 2007 നവംബര്‍ അഞ്ചിന് വൈകിട്ടാണ് എട്ടംഗസംഘം കടയില്‍ കയറി ആക്രമിച്ചത്. ഇടത് കൈപ്പത്തി വെട്ടിമാറ്റി. ഇടതുകാലിന്റെ മസിലിനും വലതുകാല്‍മുട്ടിനും തലയ്ക്കും വെട്ടേല്‍ക്കുകയും ചെയ്തു. മരിച്ചെന്ന് കരുതിയാണ് ആക്രമികള്‍ പോയത്. അതിവേഗം ആസ്പത്രിയിലെത്തിച്ചുള്ള ചികിത്സയിലാണ് രക്ഷപ്പെട്ടത്. അറ്റുപോയ കൈപ്പത്തി ആസ്പത്രിയില്‍വെച്ച് തുന്നിച്ചേര്‍ത്തു.

ഒന്നാം പ്രതി ന്യൂമാഹി പെരിങ്ങാടി ഈച്ചിയില്‍ അനശ്വര നിവാസില്‍ ഷമേജ്, മൂന്നാംപ്രതി പുന്നോല്‍ തളിയാറത്ത് ഹൗസില്‍ സുരേഷ്, ആറാംപ്രതി പാറാല്‍ ആച്ചുകുളങ്ങര ജയാ നിവാസില്‍ തിലകന്‍ എന്ന ആച്ചുകുളങ്ങര തിലകന്‍ എന്നിവര്‍ വിചാരണയ്ക്കിടെ മരിച്ചു.

ശിക്ഷിക്കപ്പെട്ട കുപ്പി സുബീഷ് മൂന്ന് കൊലപാതകമടക്കം വിവിധ കേസുകളില്‍ പ്രതിയാണ്. ചാലക്കരയിലെ സി.പി.എം. പ്രവര്‍ത്തകന്‍ എം.പി. സിദ്ദീഖിന്റെ പരാതിയിലാണ് പള്ളൂര്‍ പോലീസ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ. വത്സരാജ്, അഡ്വ. കെ. വിശ്വന്‍ എന്നിവര്‍ ഹാജരായി.

Content Highlights: Five RSS workers jailed for trying to kill CPM activist

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
woman

1 min

ബലാത്സംഗം, മതംമാറാനും പേര് മാറ്റാനും നിര്‍ബന്ധിച്ചു; മോഡലിന്റെ പരാതിയില്‍ യുവാവിനെതിരേ കേസ്

May 31, 2023


siddiq

2 min

മൃതദേഹം കടത്തിയ ബാഗ് വാങ്ങിയത് സിദ്ദിഖിന്റെ പണമെടുത്ത്; ശരീരം രണ്ടായി മുറിച്ചത് മുണ്ട് നീക്കിയശേഷം

Jun 1, 2023


couple

1 min

സുഹൃത്തിന്റെ ഭാര്യയുമായി രഹസ്യബന്ധം; യുവാവ് ഭാര്യയെ കൊന്നു,പിന്നാലെ യുവാവിനെ സുഹൃത്തും കൊലപ്പെടുത്തി

May 31, 2023

Most Commented