Photo: Twitter.com/ANI HindiNews
ന്യൂതെഹ്രി: വിവാഹഷോപ്പിങ് കഴിഞ്ഞ് മടങ്ങിയ യുവതിയും സംഘവും സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ഹൈവേയിലെ തോടാഘാട്ടിയില്‍ ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
ഭാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന പിങ്കി(25), പ്രതാപ് സിങ്(40), ഭാര്യ ഭഗീരഥി ദേവി(36), മക്കളായ വിജയ്(15), മഞ്ജു(12) എന്നിവരാണ് മരിച്ചത്. ഋഷികേശില്‍നിന്ന് ചാമോലിയിലേക്ക് പോവുകയായിരുന്നു ഇവര്‍. ഇതിനിടെ വാഹനം നിയന്ത്രണംവിട്ട് 250 മീറ്റര്‍ താഴ്ചയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു.
മരിച്ച പിങ്കിയുടെ വിവാഹം മെയ് 12-ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്നു. വിവാഹത്തിനുള്ള ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു പിങ്കിയും കാറിലുണ്ടായിരുന്ന മറ്റുളളവരും.
അപകടവിവരമറിഞ്ഞ് പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. കൊക്കയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: five killed in a car accident in utharakhand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..