കരിപ്പൂരില്‍ പിടികൂടിയത് അഞ്ചുകിലോ സ്വര്‍ണം; കടത്താന്‍ കൂട്ടുനിന്ന ഇന്‍ഡിഗോ ജീവനക്കാര്‍ അറസ്റ്റില്‍


Screengrab: Mathrubhumi News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ വന്‍ സ്വര്‍ണവേട്ട. ദുബായില്‍നിന്ന് കടത്തിയ അഞ്ചുകിലോ സ്വര്‍ണമിശ്രിതം പിടികൂടി. സംഭവത്തില്‍ ഇന്‍ഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോയുടെ റാംപ് സൂപ്പര്‍വൈസര്‍ സാജിദ് റഹ്‌മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ് സാമില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സ്വര്‍ണക്കടത്തിന് കൂട്ടുനിന്നവരാണെന്നും നേരത്തെ പലതവണ സ്വര്‍ണം കടത്താന്‍ സഹായിച്ചവരാണെന്നും കസ്റ്റംസ് പറഞ്ഞു.

വയനാട് സ്വദേശി അഷ്‌ക്കര്‍ അലിയാണ് തന്റെ ലഗേജില്‍ അഞ്ചുകിലോ സ്വര്‍ണമിശ്രിതം കടത്തിയത്. പെട്ടിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളില്‍ രഹസ്യഅറകളുണ്ടാക്കിയാണ് രണ്ടരക്കോടി രൂപ വിലവരുന്ന സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. അറസ്റ്റിലായ രണ്ട് ജീവനക്കാരും ഈ ലഗേജ് വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ സഹായിച്ചവരായിരുന്നു. അതേസമയം, ഇവരെ പിടികൂടിയെന്ന് മനസിലായതോടെ അഷ്‌കര്‍ അലി ലഗേജ് വാങ്ങാന്‍ കാത്തുനില്‍ക്കാതെ വിമാനത്താവളത്തില്‍നിന്ന് മുങ്ങി.

ദുബായില്‍നിന്ന് എത്തിയ അഷ്‌കര്‍ അലിയുടെ ലഗേജില്‍ ഇന്റര്‍നാഷണല്‍ ടാഗ് മാറ്റി ഡൊമസ്റ്റിക് ടാഗ് പതിപ്പിച്ചാണ് വിമാന കമ്പനി ജീവനക്കാര്‍ സ്വര്‍ണക്കടത്തിന് സഹായം നല്‍കിയിരുന്നത്. ടാഗ് മാറ്റുന്നതോടെ കസ്റ്റംസ് പരിശോധനയില്‍നിന്ന് ഒഴിവാകും. തുടര്‍ന്ന് ഈ ലഗേജ് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച് നല്‍കുകയായിരുന്നു ജീവനക്കാരുടെ ചുമതല. ഇരുവരും നേരത്തെ പലതവണ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസ് നല്‍കുന്നവിവരം. ആഴ്ചകള്‍ക്ക് മുമ്പ് സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ടും കരിപ്പൂരില്‍ പിടിയിലായിരുന്നു.

Content Highlights: five kg gold seized in karipur airport two indigo employees arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented