ട്രെയിനിറങ്ങി വീട്ടിലേക്ക് പോകാന്‍ വാഹനം കാത്തിരുന്നു, വന്നത് പോലീസ്; MDMAയുമായി പിടിയില്‍


അമൽഫറൂഖ്, ഷാലു, ഫിറോസ,് അനന്തു, അർഷിദ്

കായംകുളം: സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേരെ കായംകുളം റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നു പോലീസ് അറസ്റ്റുചെയ്തു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുളിമുക്ക് ചാലില്‍ അമല്‍ ഫറുക്ക് (മോട്ടി, 21), ഐക്യജങ്ഷന്‍ മദീന മന്‍സില്‍ ഷാലു, (24), കായംകുളം ഫിറോസ്മന്‍സില്‍ ഫിറോസ് (22), കായംകുളം കണ്ണമ്പള്ളി തെക്കതില്‍ അനന്തു (21), കായംകുളം പ്രതാങ്ഗമൂട് ജങ്ഷനില്‍ കടയ്ശ്ശേരില്‍ അര്‍ഷിദ് (24) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കായംകുളം പോലീസും ചേര്‍ന്നു ശനിയാഴ്ച രാവിലെ പിടികൂടിയത്.

സിന്തറ്റിക് മയക്കുമരുന്നുകള്‍ മുംബൈ, ഗോവ എന്നിവിടങ്ങളില്‍നിന്നു കേരളത്തിലേക്കു കടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിവരുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.

അന്തസ്സംസ്ഥാന ട്രെയിനില്‍ വന്നിറങ്ങി വീട്ടിലേക്കു വാഹനം കാത്തുനില്‍ക്കുന്നതിനിടെയാണ് അമല്‍ഫറൂക്ക്, ഷാലു, ഫിറോസ്, അനന്തു എന്നിവര്‍ പിടിയിലാകുന്നത്. ഇവരുടെ പക്കല്‍നിന്ന് 12 ഗ്രാം എം.ഡി.എം.എ. പോലീസ് പിടിച്ചെടുത്തു. ഇവര്‍ മാസത്തില്‍ രണ്ടോ മുന്നോ തവണ സംസ്ഥാനത്തിനു പുറത്തുപോയി എം.ഡി.എം.എ. വാങ്ങാറുണ്ടെന്നും ഐക്യജങ്ഷന്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ക്കാണ് ഇവ നല്‍കുന്നതെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ പോലീസിനോടു പറഞ്ഞു.

ഇവരെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അര്‍ഷിദിനെ പിടികൂടുന്നത്. ഇയാളുടെ കൈയില്‍നിന്നു മൂന്നു ഗ്രാം എം.ഡി.എം.എ.പിടിച്ചെടുത്തു.

കായംകുളം ഡിവൈ.എസ്.പി. അലക്‌സ് ബേബി, നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.കെ. ബിനുകുമാര്‍, കായംകുളം എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി, ശ്രീകുമാര്‍, മുരളീധരന്‍, റെജി, അനൂപ്, നിസാം, അരുണ്‍, ഇല്യാസ്, സന്തോഷ്, ജാക്സണ്‍ ഉല്ലാസ്, ഷാഫി, എബി, പ്രവീഷ്, ഹരികൃഷ്ണന്‍, അബിന്‍, ജിതിന്‍, ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.


Content Highlights: five arrested with mdma drugs in kayamkulam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented