പന്തളത്ത് 154 ഗ്രാം എം.ഡി.എം.എ. പിടികൂടി; യുവതിയുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍


പ്രതീകാത്മകചിത്രം| Photo: AFP

പത്തനംതിട്ട: 154 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് പേര്‍ പോലീസ് പിടിയില്‍. പിടിയിലായവരില്‍ ഒരു യുവതിയും ഉള്‍പ്പെടുന്നു. അടൂര്‍ സ്വദേശി രാഹുല്‍, കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന, പള്ളിക്കല്‍ സ്വദേശി ആര്യന്‍ പി., കുടശ്ശനാട് സ്വദേശി വിധു കൃഷ്ണന്‍, കൊടുമണ്‍ സ്വദേശി സജിന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അളവില്‍ എം.ഡി.എം.എ. പിടികൂടിയ സംഭവമാണ് ഇത്. മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്ന രാഹുല്‍, ഷാഹിന, ആര്യന്‍ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവിടെ നിന്ന് നാല് ഗ്രാം എം.ഡി.എം.എ. മാത്രമാണ് പോലീസിന് ലഭിച്ചത്. ഒപ്പം തന്നെ 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഇവരുടെ ഫോണില്‍ നിന്ന് സംഘാംഗങ്ങളായ മറ്റു രണ്ട് പേരെ ഹോട്ടല്‍മുറിയിലേക്ക് പോലീസ് തന്ത്രപൂര്‍വം വിളിച്ചുവരുത്തി. എം.ഡി.എം.എയുമായി വരണമെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിധു കൃഷ്ണന്‍, സജിന്‍ എന്നിവര്‍ മയക്കുമരുന്നുമായി ഹോട്ടല്‍ മുറിയിലെത്തുകയായിരുന്നു. ഇവരുടെ കൈവശം 150 ഗ്രാം എം.ഡി.എം.എ. ഉണ്ടായിരുന്നു. ഇവരേയും പോലീസ് കസ്റ്റഡിയിലെടുത്തു.

എവിടെ നിന്നാണ് സംഘത്തിന് എം.ഡി.എം.എ. ലഭിച്ചതെന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. പറക്കോട് സ്വദേശിയായ രാഹുല്‍ എന്നയാളാണ് സംഘത്തലവന്‍ എന്നാണ് പോലീസിന് ലഭ്യമായ വിവരം. ഇയാള്‍ കുറച്ചുനാളായി പോലീസ് നിരീക്ഷണത്തിലാണ്.

Content Highlights: Five arrested, Pathanamthitta, MDMA, Crime News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented