എക്സൈസ് നടത്തിയ ലഹരിമരുന്ന് വേട്ടയിൽ പിടിയിലായവർ
പറവൂര്‍: എക്സൈസ് സംഘം നടത്തിയ ലഹരിമരുന്ന് വേട്ടയില്‍ അഞ്ച് യുവാക്കള്‍ പിടിയില്‍. സിനിമ-സീരിയല്‍ മേഖലയിലുള്ളവരും കൂട്ടത്തിലുണ്ട്. 1260 മില്ലിഗ്രാം എം.ഡി.എം.എ., 20 ഗ്രാം കഞ്ചാവ്, 280 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ ഇവരില്‍നിന്നും പിടിച്ചെടുത്തു. സിനിമ-സീരിയല്‍ മേഖലയിലുള്ളവര്‍ക്ക് ലഹരിവസ്തുക്കള്‍ കൈമാറുന്ന സംഘത്തിലെ കണ്ണികളെന്നാണ് നിഗമനം.
മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തുനിന്നും കൊയിലാണ്ടി ചക്കിട്ടപാറ സ്വദേശിയായ രാജേഷിനെയാണ് ആദ്യം പിടിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇടപ്പള്ളിയിലെ ഹോട്ടലില്‍ നിന്നും മറ്റുള്ളവര്‍ പിടിയിലാകുകയായിരുന്നു. അവിടെ നിന്നാണ് കൂടുതല്‍ എം.ഡി.എം.എ.യും കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. ഇവിടെ പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ എത്തിച്ചിരുന്നതായും വിവരമുണ്ട്.
വെള്ളാങ്കല്ലൂര്‍ സ്വദേശി വിഷ്ണുദേവ്, സിനിമ-സീരിയല്‍ രംഗത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വിതരണം ചെയ്യുന്ന എളമക്കര പുതുക്കലവട്ടം സ്വദേശി ബാസിം എന്ന റിയാസ്, സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാമനാട്ടുകര സ്വദേശി അഫ്സല്, ഹോട്ടലുകളില്‍ പെണ്‍കുട്ടികളെ എത്തിച്ചുനല്‍കുന്ന മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്.
വാട്സ് ആപ്പ് വഴി ഇടപാട് ഉറപ്പിച്ച് മയക്കുമരുന്ന് എത്തിക്കുകയാണ് ചെയ്തിരുന്നത്. യുവതികളെ ആവശ്യക്കാര്‍ക്ക് എത്തിക്കുകയും ഇവര്‍ക്കു വേണ്ട സ്ഥലവും സൗകര്യവും ഒരുക്കുകയും ചെയ്തിരുന്നു. റെയ്ഡ് സമയത്തും ഇവരുടെ ഫോണിലേക്ക് വീട്ടമ്മമാരും സിനിമാ മേഖലയിലുള്ളവരും ബന്ധപ്പെട്ടിരുന്നുവത്രെ. പറവൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.എം. ഹാരിസ്, പ്രിവന്റീവ് ഓഫീസര്‍ വി.എസ്. ഹനീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.ടി. ശ്രീജിത്ത്, ഒ.എസ്. ജഗദീഷ്, വനിത സി.ഇ.ഒ. എം.എ. ധന്യ എന്നിവരും ഉണ്ടായിരുന്നു. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..