റെയില്‍വേട്രാക്ക് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം; ഒമ്പതാംക്ലാസുകാരന്‍ അടക്കം 5 പേര്‍ പിടിയില്‍


മുസ്താഖ്, സൽമാൻ, മുഖ്താർ, മുഹമ്മദ് അർശിദ്

പരപ്പനങ്ങാടി: റെയില്‍വേട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന അഞ്ചുപേര്‍ അറസ്റ്റിലായി.

ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസും താനൂര്‍ സബ്ഡിവിഷന്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയാകാത്ത ഒന്പതാംക്ലാസുകാരന്‍ ഉള്‍പ്പെടെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായത്. പരപ്പനങ്ങാടി മേല്‍പ്പാലത്തിനുതാഴെ റെയില്‍വേട്രാക്കില്‍നിന്നും വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷനു സമീപം റെയില്‍വേട്രാക്കില്‍നിന്നും അയ്യപ്പന്‍കാവ് റെയില്‍വേ പുറമ്പോക്കില്‍നിന്നുമാണ് പ്രതികളെ പിടികൂടിയത്.

പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശികളായ പൗരജിന്റെപുരയ്ക്കല്‍ മുഹമ്മദ് അര്‍ഷിദ് (19), പത്ത കുഞ്ഞാലിന്റെ ഉമറുള്‍ മുക്താര്‍ (21), വള്ളിക്കുന്ന് ആനങ്ങാടി പാണ്ടിവീട്ടില്‍ സല്‍മാനുള്‍ ഫാരിസ് (18), കിഴക്കന്റെപുരയ്ക്കല്‍ മുഷ്താഖ് അഹമ്മദ് (18), ഒമ്പതാംക്ലാസുകാരന്‍ എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത ഒമ്പതാംക്ലാസുകാരന്‍ വീട്ടില്‍നിന്ന് സ്‌കൂളിലേക്കെന്നു പറഞ്ഞാണ് ഇവിടെയെത്തുന്നത്. ജുവനൈല്‍ കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി. ഒമ്പതാംക്ലാസുകാരന് മയക്കുമരുന്ന് കൊടുത്തയാളുടെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസ്, എസ്.ഐ.മാരായ പ്രദീപ്കുമാര്‍, പരമേശ്വരന്‍, പോലീസുകാരായ രാമചന്ദ്രന്‍, രഞ്ജിത്ത്, ദിലീപ്, ഡാന്‍സാഫ് ടീം അംഗങ്ങളായ ആല്‍ബിന്‍, സബുദീന്‍, ജിനേഷ്, വിപിന്‍, അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. റെസിഡെന്‍സ് അസോസിയേഷനുകളും ക്ലബ്ബുകളും മറ്റുമായി ചേര്‍ന്ന് പരിശോധന തുടരുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.

Content Highlights: five arrested for using drugs nearby railway tracks in parappanangadi area

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented